50 കാരന്റെ അമ്മയായി സമാന്ത, വിവാഹം കഴിഞ്ഞതും മാര്‍ക്കറ്റ് ഇടിഞ്ഞോ..?
ഒരിക്കലുമില്ല.. വിവാഹം കഴിഞ്ഞതുകൊണ്ടല്ല സമാന്ത അമ്മ വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.. കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാനുള്ള താത്പര്യത്തോടെ തന്നെ സമാന്ത ഏറ്റെടുത്ത കഥാപാത്രമാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തെ കുറിച്ചാണ് പറയുന്നത്.
മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റീമേക്കിലാണ് സമാന്ത അടുത്തതായി അഭിനയിക്കുന്നത്. വളരെ വെല്ലുവിളി ഉയര്‍ത്തുന്നതും വ്യത്യസ്തവുമായ കഥാപാത്രമാണ് ചിത്രത്തില്‍ സമാന്തയ്ക്ക്.

സമാന്തയുടെ കഥാപാത്രം
എഴുപതുകാരിയായിട്ടാണ് സമാന്ത ചിത്രത്തിലെത്തുന്നത്. എഴുപതുകാരിയായ വൃദ്ധയില്‍ നിന്ന് ഇരുപതുകാരിയിലേക്കുള്ള ഒരു സ്ത്രീയുടെ നിഗൂഢമായ മാറ്റമാണ് മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രം.

50 കാരന്റെ അമ്മ
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ എഴുപതുകാരിയായി എത്തുന്ന സമാന്തയുടെ മകന്റെ വേഷത്തില്‍ അഭിനയിക്കുന്നത് റാവു രമേശ് ആണ്. യഥാര്‍ത്ഥത്തില്‍ 50 വയസ്സുണ്ട് റാവു രമേശിന്. സമാന്ത ആരാധകരെ സംബന്ധിച്ച് ഇത് തീര്‍ത്തും ഞെട്ടിക്കുന്ന വാര്‍ത്തയാണ്.

പേടിയും വെപ്രാളവും
മിസ് ഗ്രേനിയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് വളരെ അധികം പേടിയും വെപ്രാളവുമുണ്ട്. എന്നാലും ഒരു വെല്ലുവിളിയായി സ്വീകരിച്ച് ഈ ചിത്രം ചെയ്യും എന്നാണ് സമാന്ത പറഞ്ഞത്.

സമാന്ത സെലക്ടീവായി
വിവാഹ ശേഷം സമാന്ത വളരെ അധികം സലക്ടീവ് ആയിരിക്കുകയാണ്. ഗ്ലാമര്‍ കഥാപാത്രങ്ങളില്‍ നിന്ന് മാറി അത്രയേറെ പക്വതയുള്ള വേഷങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. മിസ് ഗ്രേനിയുടെ റീമേക്ക് ഉള്‍പ്പടെ യു ടേണ്‍, രംഗസ്ഥലം എന്നീ ചിത്രങ്ങളും അതിനുദാഹരണമാണ്.


Click it and Unblock the Notifications











