»   » അധികം ആരും കാണാത്ത ബാഹുബലിയുടെ ഷൂട്ടിങ്ങ് സെറ്റിലെ ചില സംഭവ വികാസങ്ങളുടെ ചിത്രങ്ങള്‍!!!

അധികം ആരും കാണാത്ത ബാഹുബലിയുടെ ഷൂട്ടിങ്ങ് സെറ്റിലെ ചില സംഭവ വികാസങ്ങളുടെ ചിത്രങ്ങള്‍!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ വിസ്മയം സൃഷ്ടിച്ച ബാഹുബലി പ്രേക്ഷകരെ അതിശയിപ്പിച്ച് തിയറ്ററുകളില്‍ മുന്നേറുകയാണ്. രണ്ടു ഭാഗങ്ങളിലായി നിര്‍മ്മിച്ച സിനിമക്ക് വേണ്ടി വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടതിന് ശേഷമാണ് സിനിമയുടെ കഥ പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്.

സിനിമയിലെ വില്ലനും നായകനും ടീമാംഗങ്ങളും ചിത്രീകരണ സമയത്ത് എങ്ങനെയായിരുന്നു എന്ന് അറിയാമോ ? ഒരു കുടുംബം പോലെ കളിയും ചിരിയും തമാശയുമായിട്ടാണ് ബാഹുബലിയുടെ ചിത്രീകരണം നടന്നിരുന്നത്.

വില്ലന്റെയും നായകന്റെയും തമാശ

ചിത്രത്തില്‍ നായകനായി എത്തിയ പ്രഭാസും വില്ലനായ റാണ ദഗ്ഗുപതിയും അഭിനയിച്ച് തകര്‍ത്തിരിക്കുകയാണ്. എന്നാല്‍ ചിത്രീകരണ സമയത്ത് ഇരുവരും തമാശ കളിച്ചു കൊണ്ടാണ് പലപ്പോഴും അഭിനയിച്ചിരുന്നത്.

ദേവസേനയുടെ സെല്‍ഫി

അനുഷ്‌ക ഷെട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ദേവസേന. അമേരന്ദ്ര ബാഹുബലിയുടെ ഭാര്യയും മഹേന്ദ്ര ബാഹുബലിയുടെ അമ്മയുമായിട്ടാണ് അനുഷ്‌ക ചിത്രത്തിലഭിനയിച്ചത്. ലോക്കേഷനില്‍ ദേവസേനയെ കൈകളിലും കാലുകളിലും ചങ്ങലയിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ആ വേഷം ചെയ്യുന്ന സമയത്ത് പ്രഭാസിനൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രമാണിത്.

തമന്നയും പ്രഭാസും

പ്രഭാസിന്റെ മറ്റൊരു നായികയാണ് തമന്ന. അവന്തിക എന്ന കഥാപാത്രത്തിലെത്തിയ തമന്നയും പ്രഭാസും നല്ല സുഹൃത്തുക്കളുമാണ്. ചിത്രീകരണ സമയത്ത് എടുത്ത ഈ ചിത്രം പറയുന്നതും അതാണ്.

ശിവകാമിയുടെ സന്തോഷം

രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി എന്ന വേഷം വളരെ ജനപ്രീതി നേടിയ ഒരു കഥാപാത്രമായിരുന്നു. രാജമാതാവായ ശിവകാമി ഷൂട്ടിങ്ങിനിടെ തമാശ പറഞ്ഞു ചിരിക്കുന്ന ചിത്രമാണിത്.

ദേവസേനയും ബിജ്ജലാദേവ

വില്ലനായ പല്ലാള്‍ദേവന്റെ അച്ഛനാണ് ബിജ്ജലാദേവ. ഷൂട്ടിങ്ങിനിടെ ദേവസേനയുമായി സംസാരിച്ചിരിക്കുന്ന ചിത്രമാണിത്.

സ്‌ക്രീനിനു പുറത്തെ സൗഹൃദങ്ങള്‍

സ്‌ക്രീനിനുള്ളില്‍ വരുമ്പോള്‍ മാത്രമാണ് ഇരുവരും വില്ലനും നായകനും. എന്നാല്‍ അല്ലാത്ത സമയത്ത് പ്രഭാസും റാണയും അടുത്ത സുഹൃത്തുക്കളാണ്. സിനിമയുടെ സെറ്റില്‍ ഇരുവരും ചിരിച്ച് തമാശ പറയുകയും സ്‌ക്രീനിനു മുന്നില്‍ വരുമ്പോള്‍ മാത്രം അതിന് ഭാവ വ്യത്യാസമുണ്ടാവുകയും ചെയ്യുകയാണ്.

ചിത്രത്തിലെ യുദ്ധങ്ങള്‍

പ്രഭാസും റാണയും ഒന്നിച്ചുള്ള യുദ്ധ രംഗങ്ങളാണിത്. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രമാണിത്. ബാഹുബലിയുടെയും പല്ലാള്‍ദേവന്റെയും മുഖത്ത് പ്രകടമാവുന്ന ഭാവങ്ങളില്‍ നിന്നും മനസിലാക്കം അഭിനയത്തിന്റെ മികവ്.

സ്‌നേഹത്തോടെയുള്ള നിമിഷങ്ങള്‍

പ്രഭാസും റാണയുടെയും മറ്റൊരു ചിത്രമാണിത്. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ വിശ്രമിക്കാനെത്തുമ്പോള്‍ പകര്‍ത്തിയതാണ്. ഇരുവരുടെയും സ്‌നേഹത്തോടെയുള്ള നോട്ടമാണ് ചിത്രത്തില്‍ പ്രധാനമായും എടുത്തു കാണിക്കുന്നത്.

വില്ലന്റെ യഥാര്‍ത്ഥ ചിരി

റാണയുടെ അസ്സല്‍ ചിരിയാണിത്. സംവിധായകന്‍ രാജമൗലിക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെ നല്ല ചിരിയോടെ നില്‍ക്കുന്ന പല്ലാള്‍ദേവന്‍.

കട്ടപ്പയുടെ ചര്‍ച്ച

സത്യരാജ് അവതരിപ്പിച്ച കട്ടപ്പയാണ് സിനിമയിലെ മറ്റൊാരു പ്രധാന കഥാപാത്രം. കട്ടപ്പയും ബിജ്ജാലദേവനും തമ്മില്‍ നടത്തുന്ന ചില ചര്‍ച്ചയാണിത്. ഷൂട്ടിങ്ങ് സെറ്റില്‍ ഇടക്കുണ്ടാവുന്ന വിശ്രമവേളകളിലാണ് ഇത്തരത്തിലുള്ള വ്യത്യസ്ത ചിത്രങ്ങള്‍ ലഭിക്കുക.

English summary
Rare & Unseen! Behind-The-Scenes Pictures Of Prabhas, Rana Daggubati & Anushka From Baahubali Sets

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam