രസം തയ്യാര്‍
ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന രസം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ദോഹ, ദുബായി, കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
കേരളീയ രീതിയല്‍ ഗള്‍ഫില്‍ ഒരു വിവാഹം നടക്കാനൊരുങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെ കുറിച്ചുമാണ് രസം പറയുന്നത്. രാജീവ് നാഥ് തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് നെടുമുടി വേണുവാണ്.

ഇന്ദ്രജിത്തിനെയും മോഹന്‍ലാലിനെയും പുറമെ നെടുമുടി വേണു, ദേവന്‍, ജഗദീഷ്, നന്ദു, രാജേഷ്, ദിലീപ്, ശങ്കര്‍, ആല്‍ബര്‍ട്ട് അലക്‌സ്, വരുണ ഷെട്ടി, മൈഥിലി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ട്രൂപ്പ് ടെന്നീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
സിനിമയില്‍ മോഹന്‍ലാല്‍ താരമായി തന്നെയാണ് അഭിനയിക്കുന്നത്. സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന ശക്തമായ ഒരുകഥാപാത്രമാണിത്. സമ്പന്നനായ പ്രവാസി മലയാളി മകളുടെ കല്യാണം ഗള്‍ഫില്‍ വച്ചു നടത്താന്‍ തീരുമാനിക്കുന്നതും അതിനായി നാട്ടില്‍ നിന്ന് പാചകക്കാരനെയും കുടുംബത്തെയും കൊണ്ടുവരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.


Click it and Unblock the Notifications











