'രസ'ത്തിനായി ലാലും ഇന്ദ്രനും ദോഹയില്‍
മോഹന്‍ലാലിനെ നായകനാക്കി രാജീവ് നാഥ് ഒരുക്കുന്ന പുതിയ ചിത്രം രസത്തിന്റെ ചിത്രീകരണം ദോഹയില്‍ തുടങ്ങി. ഇന്ദ്രജിത്ത് പാചകക്കാരനായി എത്തുന്ന ചിത്രം ദോഹയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമാണ്.
നടിയും ഇന്ദ്രജിത്തിന്റെ അമ്മയുമായ മല്ലിക സുകുമാരന്റെ ഉടമസ്ഥതയിലുള്ള സ്‌പൈസ് ബോട്ട് എന്ന റസ്‌റ്റോറന്റില്‍ വച്ചാണ് കഴിഞ്ഞ ദിവസം രസത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

കേരളത്തില്‍ കാറ്ററിങ് യൂണിറ്റ് നടത്തുന്ന നമ്പൂതിരി യുവാവിനെ ദോഹയിലെ സമ്പന്നനായ ഒരു പ്രവാസിയുടെ വിവാഹത്തിന് വിഭവങ്ങളൊരുക്കാനായി കൊണ്ടുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
കാറിലുള്ള ചില സീനുകള്‍, കെട്ടിടത്തിന് മുകളില്‍ നിന്നുള്ള ചില സീനുകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. ദോഹ കോര്‍ണിഷിനടുത്തുവെച്ചും ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. ലാലിന് തിരക്കുള്ളതിനാല്‍ അദ്ദേഹം ഉള്‍പ്പെടുന്ന സീനുകളാണ് ആദ്യം ചിത്രീകരിക്കുന്നത്. ബാക്കി ഭാഗങ്ങള്‍ ചിത്രീകരിച്ചശേഷം സംഘം ജനുവരി 13ന് നാട്ടിലേയ്ക്ക് മടങ്ങും.
ചിത്രത്തില്‍ ദുബയും പ്രധാന ലൊക്കേ,നാണ്. വിവാഹസീനുകളും ഗാനരംഗവും മറ്റുമാണ് ദുബയില്‍ ചിത്രീകരിക്കുന്നത്. ഒറ്റപ്പാലമാണ് മറ്റൊരു ലൊക്കേഷന്‍.
മോഹന്‍ലാല്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കുപുറമേ നെടുമുടി വേണും, ദേവന്‍, നന്ദു, വരുണ ഷെട്ടി എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











