രസത്തിലെ പ്രേക്ഷകരുടെ പ്രതീക്ഷ?
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രസം. ജനുവരി 23 ലെ പോരാട്ടത്തില്‍ 'മറിയം മുക്കി'നും 'മിലി'യ്ക്കും 'പിക്കറ്റ് 43' യ്ക്കും ഒപ്പം മത്സരിക്കാന്‍ 'രസ'വുമുണ്ട്. അതിഥി താരമായി മോഹന്‍ലാല്‍ എത്തുന്നു എന്നുള്ളതുകൊണ്ട് തന്നെ രസത്തെ മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കുടുംബ പ്രേക്ഷകരാണ് രസം കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടും പോസ്റ്ററുമെല്ലാം നല്‍കുന്ന സൂചനയും അത് തന്നെ. കുടുംബത്തോടെ സിനിമയിരുന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും രസം കാണാന്‍ തിയേറ്ററില്‍ ഒത്തുകൂടും.

ഇന്ദ്രജിത്ത് എന്ന നടനെ അംഗീകരിക്കാന്‍ മലയാളികള്‍ക്കിപ്പോഴും ഒരു മടിപോലെയാണ്. മുരളി ഗോപിയുടെ അഭിപ്രായത്തില്‍ യങ് താരനിരയില്‍ ഏറ്റവും കവിഴുള്ള നടനാണ് ഇന്ദ്രജിത്. വില്ലനായും നായകനായും അനായാസും അഭിനയിക്കുന്ന ഇന്ദ്രജിത്ത് എന്ന നടനിലെ കഴിവ് രസം എന്ന ചിത്രം പ്രതീക്ഷിക്കാന്‍ ഒരു കാരണമാണ്.
മോഹന്‍ലാലിന്റെ അതിഥി വേഷമാണ് മറ്റൊരു കാരണം. മോഹന്‍ലാല്‍ എന്ന നടനായി തന്നെയാണ് താരം ചിത്രത്തിലെത്തുന്നത്. അതിഥിയാണെങ്കില്‍ കൂടെ ചിത്രത്തിലെ മര്‍മ്മപ്രധാനമായ വേഷം തന്നെയാണ് ലാലിന്റേത്.
രാജീവ് നാഥ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഭാഷണ മൊരുക്കുന്നത് നെടുമുടി വേണുവാണ്. ഒപ്പം ഒരു പ്രധാന വേഷവും അദ്ദേഹം കൈകാര്യം ചെയ്യുന്നു. പുതുമുഖതാരം വരുണ ഷെട്ടിയാണ് ചിത്രത്തിലെ നായിക.
ഇവരെ കൂടാതെ ദേവന്‍, നന്ദു, അംബിക മോഹന്‍, മൈഥിലി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ഗായകന്‍ ജോബ് കുര്യാന്‍ രസത്തിലൂടെ സംഗീത സംവിധായകനുമാകുന്നു. ഗ്രൂപ്പ് 10 എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











