ആദ്യത്തെ കണ്‍മണി എത്തിയ സന്തോഷത്തില്‍ മുത്തുമണിയും അരുണും, ആശംസകളുമായി ആരാധകര്‍
സഹനടിയായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി മുത്തുമണി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നാല്‍പതിലധികം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു താരം. മുത്തുമണിക്ക് പുറമെ ഭര്‍ത്താവും സംവിധായകനുമായ പിആര്‍ അരുണും എല്ലാവര്‍ക്കും സുപരിചിതനാണ്. രജിഷ വിജയന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഫൈനല്‍സ് എന്ന ചിത്രം ഒരുക്കിയത് അരുണാണ്. 2006ലായിരുന്നു മുത്തുമണിയും അരുണും വിവാഹിതരായത്.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയിരിക്കുകയാണ്. ആണ്‍കുഞ്ഞാണ് ദമ്പതികള്‍ക്ക് ജനിച്ചിരിക്കുന്നത്. കുഞ്ഞുണ്ടായതിന് പിന്നാലെ നിരവധി പേരാണ് മുത്തുമണിക്കും അരുണിനും ആശംസകള്‍ നേര്‍ന്ന് എത്തിയത്. അടുത്തിടെ ഗര്‍ഭിണിയായ ഭാര്യക്കൊപ്പമുളള ചിത്രം പിആര്‍ അരുണ്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. അഭിനേത്രി എന്നതിലുപരി അവതാരകയായും തിളങ്ങിയ നടിയാണ് മുത്തുമണി.
കൂടാതെ നിയമത്തില്‍ ബിരുദമെടുത്ത താരം എറണാകുളം ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തതിന് ശേഷമാണ് സിനിമയില്‍ എത്തിയത്. അനുഗ്രഹീതന്‍ ആന്റണി, വര്‍ത്തമാനം തുടങ്ങിയ സിനിമകളാണ് മുത്തുമണിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍. സംവിധായകന് പുറമെ തിരക്കഥാകൃത്തും, തേവര സേക്രഡ് ഹാര്‍ട്ട്‌സ് കോളേജില്‍ അധ്യാപകനുമായിരുന്നു പിആര്‍ അരുണ്‍. നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആളാണ് സംവിധായകന്‍. നെല്ലിക്കയെന്ന ചിത്രത്തിന് വേണ്ടിയാണ് അരുണ്‍ ആദ്യമായി കഥയെഴുതിയത്.
പിന്നാലെ 2019ലാണ് സംവിധായകന്‌റെ ആദ്യ ചിത്രമായ ഫൈനല്‍സ് പുറത്തിറങ്ങിയത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. മണിയന്‍പിളള രാജുവായിരുന്നു ഫൈനല്‍സ് നിര്‍മ്മിച്ചത്. സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് മണിയന്‍പിളള രാജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











