»   » ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'വില്ലനില്‍' വില്ലത്തിയായി പുതിയൊരു അതിഥി കൂടിയെത്തുന്നു!!!

ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'വില്ലനില്‍' വില്ലത്തിയായി പുതിയൊരു അതിഥി കൂടിയെത്തുന്നു!!!

Posted By:
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 'വില്ലനില്‍' പുതിയൊരു അതിഥി കൂടി എത്തുന്നു. തെന്നിന്ത്യന്‍ നടി റാഷി ഖന്നയാണ് 'വില്ലനില്‍' പ്രധാന വേഷത്തിലെത്തുന്നത്.

പ്രമുഖ നടിയായ റാഷി ഖന്നയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രമാണ് 'വില്ലന്‍'. ചിത്രത്തില്‍ നെഗറ്റീവ് കാര്യങ്ങള്‍ പിന്തുടരുന്ന പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് റാഷി അഭിനയിക്കുന്നത്. നടിയുടെ വേഷത്തെക്കുറിച്ച് ഇതിനോടകം തന്നെ പല രസകരമായ കാര്യങ്ങളും പുറത്ത് വന്നിരുന്നു.

 rashi-khanna-mohanlal-villain

ആദ്യമായിട്ടാണ് റാഷി നെഗറ്റീവ് റോളിലെത്തുന്നത്. മാത്രമല്ല നടി കരിയറില്‍ ആദ്യമായിട്ടാണ് പോലീസ് വേഷം ചെയ്യുന്നതും. വില്ലനിലെ തന്റെ വ്യത്യസ്ത വേഷത്തിനെക്കുറിച്ചുള്ള ആകാംഷയിലാണ് താരമിപ്പോള്‍.

സ്‌റ്റൈയിലിഷ് ത്രില്ലര്‍ സിനിമയായിട്ടാണ് വില്ലന്‍ ഒരുക്കുന്നത്. മാത്യു മഞ്ഞുരാനായി ലാലേട്ടന്‍ പോലീസ് ഫോര്‍സിലേക്ക് തിരിച്ചെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന കാര്യങ്ങളുമൊക്കയാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയിനാണ് ചിത്രത്തില്‍ സംഘട്ടനമൊരുക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Here is everything you want to know about Rashi Khanna's role in the upcoming Mohanlal starrer Villain, directed by B Unnikrishnan....

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam