തുടക്കകാലം മുതൽ ഒപ്പമുള്ള മാനേജർ ചതിച്ചു; രശ്മികയ്ക്ക് നഷ്ടപ്പെട്ടത് വൻ തുക; സംഭവിച്ചത്

ചുരുങ്ങിയ കാലം കൊണ്ട് കരിയറിൽ വൻ ഉയർച്ച നേടിയ നടിയാണ് രശ്മിക മന്ദാന. കർണാടകക്കാരിയായ രശ്മിക തെലുങ്ക് സിനിമകളിലേക്ക് കടന്ന് വന്ന് ഹിറ്റുകളുടെ വലിയൊരു നിര സൃഷ്ടിച്ചു. 'നാഷണൽ ക്രഷ്' ആയി രശ്മികയെ ആരാധകർ ആഘോഷിക്കുന്നു. എന്നാൽ ഒരു വശത്ത് ആഘോഷിക്കപ്പെടുമ്പോൾ മറുവശത്ത് രശ്മിക കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്. രശ്മിക ഓവർ റേറ്റഡ് ആണെന്നാണ് വിമർശകരുടെ വാദം.

ഇതിനിടെ കന്നഡ സിനിമാ മേഖലയെ അവ​ഗണിച്ചു എന്ന ആരോപണവും നടിക്ക് നേരിടേണ്ടി വന്നു. എന്നാൽ രൂക്ഷമായ കുറ്റപ്പെടുത്തലുകൾക്കിടയിലും തന്റെ വിജയ​ഗാഥ തുടരാൻ രശ്മികയ്ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യ കടന്ന് ഇന്ന് ബോളിവുഡിലും രശ്മിക സാന്നിധ്യം അറിയിക്കുന്നു.

Rashmika Mandanna

രശ്മികയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. രശ്മികയുടെ മാനേജർ നടിയെ കബളിപ്പിക്കുകയും 80 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. കരിയർ തുടങ്ങിയ കാലം മുതൽ രശ്മികയുടെ ഒപ്പം ഉണ്ടായിരുന്ന മാനേജർ ആയിരുന്നു ഇത്. രശ്മിക അറിയാതെ നടിയുടെ 80 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ രശ്മിക മാനേജരെ ഉടനടി പുറത്താക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. നാല് കോടി രൂപയാണ് ഒരു സിനിമയ്ക്ക് താരം വാങ്ങുന്ന പ്രതിഫലം. പുഷ്പ 2 വാണ് ആരാധകർ കാത്തിരിക്കുന്ന രശ്മികയുടെ പുതിയ സിനിമ. അഭിനയിച്ച സിനിമകളിൽ മിക്കതിലും ശ്രദ്ധേയമായ ​ഗാനരം​ഗങ്ങൾ താരത്തിന് ലഭിച്ചു.

Rashmika Mandanna

തമിഴിൽ അടുത്തിടെ ചെയ്ത് വരിസ് എന്ന സിനിമയിലെ നടിയുടെ ​നൃത്തച്ചുവടുകൾ വൻ ജനപ്രീതി നേടി. പുഷ്പ, ഡിയർ കംറേഡ്, ​ഗീത ​ഗോവിന്ദം തുടങ്ങിയ സിനിമകളിലെ ​ഗാനങ്ങളിലും രശ്മിക തിളങ്ങി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന രശ്മിക വിവാദങ്ങളോട് പൊതുവെ പ്രതികരിക്കാറില്ല.

കന്നഡ സിനിമാ രം​​ഗം തനിക്കെതിരെ തിരിഞ്ഞപ്പോഴും രശ്മിക സംയമനം പാലിച്ചു. കാന്താരയിലൂടെ ശ്രദ്ധേയനായ ഋഷഭ് ഷെട്ടി ആദ്യം സംവിധാനം ചെയ്ത കിരിക് പാർട്ടി എന്ന സിനിമയിൽ രശ്മികയായിരുന്നു നായിക. രശ്മികയുടെ ആദ്യ സിനിമായിരുന്നു ഇത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ അരങ്ങേറ്റ സിനിമയെക്കുറിച്ച് പരാമർശിക്കാൻ രശ്മിക തയ്യാറായില്ല. ഇത് ഋഷഭ് ഷെട്ടിയെ ചൊടിപ്പിച്ചു. ഇദ്ദേഹം പരോക്ഷമായി വിമർശനവും ഉന്നയിച്ചു. പിന്നാലെയാണ് രശ്മികയ്ക്കെതിരെ കന്നഡ സിനിമാ രം​ഗത്ത് നിന്നും വ്യാപക വിമർശനം ഉയർന്നത്.

​ഗോസിപ്പ് കോളങ്ങളിലും രശ്മിക സ്ഥിരം ചർച്ചയാവാറുണ്ട്. നടൻ വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്നാണ് വിവരം. അതേസമയം താരങ്ങൾ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടില്ല. രശ്മികയും താനും അടുത്ത സുഹൃത്തുക്കളാണെന്നാണ് വിജയ് ദേവരകൊണ്ട അടുത്തിടെ പറഞ്ഞത്. ​ഗീതാ ​ഗോവിന്ദം, ഡിയർ കംറേഡ് എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായി നേരത്തെ രശ്മിക പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതുമാണ്. എന്നാൽ പിന്നീട് ബന്ധത്തിൽ നിന്ന് ഇരുവരും പിൻമാറി. പിന്നാലെ രശ്മിക തെലുങ്ക് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന് സൂപ്പർഹിറ്റ് നായികയായി മാറുകയും ചെയ്തു.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X