ഉറങ്ങുന്നത് നാല് മണിക്കൂര്‍ മാത്രം, അതില്‍ ഹാപ്പിയാണെന്ന് പ്രശസ്ത നയിക!!
രാഷ്മിക മഡോണ എന്ന നടിയ്ക്ക് ഇപ്പോള്‍ ആമുഖങ്ങള്‍ ആവശ്യമില്ല. ഡിയര്‍ കോംമ്രേഡ് എന്ന ചിത്രത്തിലൂടെ നടി അത്രയേറെ പ്രശസ്തയായിക്കഴിഞ്ഞു. ഇപ്പോള്‍ ജീവിത രീതിയും സ്‌റ്റൈലും എല്ലാം മാറിയെന്ന് നടി സമ്മതിക്കുന്നു. ഉറക്ക് പോലും കുറവാണത്രെ. ദിവസം നാല് മണിക്കൂറാണ് ഇപ്പോള്‍ രാഷ്മികയ്ക്ക് ഉറങ്ങാന്‍ സമയം കിട്ടുന്നത്. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ഷൂട്ടിങിന് പോകും. എട്ട് മണിയാവുമ്പോഴേക്കും മടങ്ങിയെത്തും. മീറ്റിങും ജിമ്മില്‍ പോക്കുമെല്ലാം കഴിഞ്ഞ് മടങ്ങിയെത്തി ഉറങ്ങുമ്പോഴേക്കും രണ്ട് മണിയാവും- രാഷ്മിക പറഞ്ഞു.
പക്ഷെ ഈ തിരക്കുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരിക്കലും ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടാവും എന്ന് കരുതിയതല്ല. പുതിയത് പലതും ജീവിതത്തില്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതൊക്കെയും ഞാന്‍ ആസ്വദിയ്ക്കുന്നു. ഒരു വ്യക്തി എന്ന നിലയിലും എനിക്ക് മാറ്റങ്ങള്‍ സംഭവിച്ചിരിയ്ക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. മുന്‍പൊക്കെ സ്റ്റേജില്‍ കയറാന്‍ പോലും മടിയായിരുന്നു. എന്റെ വാക്കുകള്‍ ആര്‍ക്ക് കേള്‍ക്കണം എന്നാവും ചിന്ത. എന്നാലിപ്പോള്‍ അങ്ങനെയല്ല, ജനങ്ങള്‍ എന്റെ വാക്കിന് കാതോര്‍ക്കുന്നുണ്ട്.

ബോളിവുഡിലേക്ക് പോകുന്നു എന്ന വാര്‍ത്തയോടും രാഷ്മിക പ്രതികരിച്ചു. നമ്മള്‍ ചെയ്യുന്ന ജോലിയെ ബോളിവുഡ് പ്രശംസിക്കും. ആശംസ അറിയിച്ച് ഒരുപാട് സന്ദേശങ്ങളും വന്നിരുന്നു. എന്നാല്‍ ബോളിവുഡില്‍ സിനിമ ചെയ്യുന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല-രാഷ്മിക മഡോണ പറഞ്ഞു.


Click it and Unblock the Notifications