ലിപ്പ് ലോക്ക് ചെയ്താൽ എന്താണ് പ്രശ്നം!! അത് ആവശ്യമാണ്, കിസ്സിങ് രംഗത്തെ കുറിച്ച് രശ്മിക

ടോളിവുഡി സിനിമകളുടെ ചരിത്രത്തിൽ തന്നെ വൻ ചലനം സൃഷ്ടിച്ച ചിത്രങ്ങളായിരുന്നു വിജയ് ദേവരക്കൊണ്ടയും അർജുൻ റെഡ്ഡിയും അതിനു തൊട്ടു പിന്നാലെ പുറത്തിറങ്ങിയ ഗീതാഗോവിന്ദവും. തെലുങ്കിൽ പുറത്തിറങ്ങിയ ചിത്രമായിട്ടു പോലും മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മനോഹരമായ പ്രണയകഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഇവ. അതിനാൽ തന്നെ ഭാഷഭേദമില്ലാതെ എല്ലാവർക്കും ഈ ചിത്രങ്ങൾ പ്രിയപ്പെട്ടതായി.

വിജയ് ദേവരക്കൊണ്ടയുടെ ആദ്യ സോളോ ഹിറ്റ് ചിത്രമായിരുന്നു അർജുൻ റെഡ്ഡി. അതിനു തൊട്ടു പിന്നിൽ തന്നെ ഗീതാഗോവിന്ദവും സൂപ്പർ ഹിറ്റാവുകയായിരുന്നു. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദത്തിന്റെ സൂപ്പർ‍ ഡ്യൂപ്പർ ഹിറ്റിനു ശേഷം രശ്മിക- വിജയ് ദേവരക്കൊണ്ട ഒന്നിക്കുന്ന ചിത്രമാണ് ഡിയർ കോമ്രേഡ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു. മനോഹരമായ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ട് പുറത്തു വന്നത്. ഗാനത്തിലെ ലിപ് ലോക്ക് സീൻ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുകയാണ്. ഉയർന്നു വന്ന ലിപ് ലോക്ക് വിവാദത്തിന് മറുപടിയുമായി നടി രശ്മിക മന്ദാന രംഗത്തെത്തിയിരിക്കുകയാണ്.

 ലിപ് ലോക്ക് ആവശ്യം

ലിപ് ലോക്ക് ആവശ്യം

ക്യാമ്പസ് രാഷ്ട്രീയവും പ്രണയത്തിന്റെ അകമ്പടിയോടെ പുറത്തു വരുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ഗീതാഗോവിന്ദത്തിന് ശേഷം വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. പുറത്തു വന്ന ടീസറിലെ ലിപ് ലോക്ക് വൻ വിവാദമായിരിക്കുകയാണ്. ഇപ്പോഴിത വിവാദത്തിൽ പ്രതികരിച്ച് നടി രംഗത്തത്തിയിരിക്കുകയാണ്. ആ ചിത്രത്തിൽ അങ്ങനെയൊരു സീൻ വളരെ ആവശ്യമാണ്. അതിനാലാണ് താൻ അങ്ങനെയൊരു ചുംബന രംഗം ചെയ്തതെന്നും രശ്മിക പറഞ്ഞു.

ലിപ് ലോക്ക് ചെയ്താൽ  എന്താണ്

ലിപ് ലോക്ക് ചെയ്താൽ എന്താണ്

ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തിനോട് അങ്ങേറ്റം നീതി പുലർത്തിയിട്ടുണ്ട്. അതിനു വേണ്ടിയാണ് അങ്ങനെയൊരു സീൻ ചെയ്തതും. ലിപ് ലോക്ക് ചെയ്താൽ എന്താണ് കുഴപ്പമെന്നും നടി ചോദിക്കുന്നുണ്ട്. ആ രംഗം മാത്രം കണ്ടു കൊണ്ട് ഒരു സിനിമയെ മുഴുവൻ എങ്ങനെ വിലയിരുത്തും. സിനിമ മുഴുവൻ കണ്ടതിനു ശേഷം മാത്രം വിലയിരുത്തുവെന്നും നടി പറഞ്ഞു.

 ഇന്റിമസി സീൻ

ഇന്റിമസി സീൻ

വിജയ് ദേവരക്കൊണ്ട രശ്മി മന്ദാന പ്രധാനകഥാപാത്രങ്ങളായി എത്തിയ ആദ്യ ചിത്രമായിരുന്നു ഗീതാഗോവിന്ദം. ചിത്രത്തിൽ പാട്ട് രംഗത്തിലും ലിപ് ലോക്ക് സീൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അന്ന് നടിയ്ക്കെതിരെ അധികം വിമർശനങ്ങൾ ഉയർന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ടീസർ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

 നടിയ്ക്കെതിരെയുള്ള  സൈബർ  ആക്രമണം

നടിയ്ക്കെതിരെയുള്ള സൈബർ ആക്രമണം

കന്നട നടനും സംവിധായകനുമായിരുന്ന രക്ഷിത് ഷെട്ടിയുമായുമായി രശ്മിക പ്രണത്തിലായിരുന്നു. ഇവരുടെലബനധം വിവാഹ നിശ്യത്തിൽ വരെ എത്തിയിരുന്നു. എന്നാൽ പിന്നീട് വേർ പിരിയുകയായിരുന്നു. വിവാഹം മുടങ്ങിയതിനു പിന്നാലെ നടിയ്ക്കെതിരെ രൂക്ഷ സൈബർ ആക്രമണമായിരുന്നു നടന്നിരുന്നത്. തുടർന്ന് രക്ഷിത് തന്നെ രംഗത്തെത്തുകയും തന്റെ പേരിൽ രശ്മികയെ ഉപദ്രവിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെടുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X