വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലാണോ? രാശ്മിക മന്ദാനയുടെ പ്രതികരണം ഇങ്ങനെ!

അര്‍ജുന്‍ റെഡ്ഡിയിലൂടെ തന്നെിന്ത്യയുടെ ഹരമായി മാറിയ വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമയായ ഡിയര്‍ കോമ്രഡിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഭാഷാഭേദമന്യേ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനായി താരങ്ങളും തിരക്കിട്ടിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിരവധി പേരാണ് എത്തിയതും. ചിത്രത്തില്‍ നായികയായി വേഷമിട്ട രാശ്മിക മന്ദാനയും കേരളത്തിലേക്ക് എത്തിയിരുന്നു.

ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി പുറത്തെടുത്ത ഇരുവരും ഓണ്‍സ്‌ക്രീനിലും ഒരുമിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ജീവിതത്തിലും ഇരുവരും ഒരുമിച്ചിരുന്നുവെങ്കില്‍ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അടുത്തിടെ മിര്‍ച്ചി 95 ന് നല്‍കിയ അഭിമുഖത്തില്‍ ഈ ചോദ്യവും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്. സുഹൃത്തുക്കളാണ് തങ്ങളെന്നും അതിനും അപ്പുറത്തുള്ള ബന്ധമൊന്നുമില്ലെന്നുമായിരുന്നു രാശ്മിക പറഞ്ഞത്.

Vijay Devarakonda

ജീവിതത്തിലും ഇരുവരും ഒരുമിക്കുമെന്ന പ്രതീക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്. ഇവരുടെ ഓഫ് സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യത ലഭിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണങ്ങള്‍ ശക്തമായത്. രക്ഷിത് ഷെട്ടിയുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് കൃത്യമായ മറുപടി നല്‍കിയത് വിജയ് ദേവരകൊണ്ടയായിരുന്നു. അനാവശ്യ ചോദ്യങ്ങളില്‍ നിന്നും താരത്തെ രക്ഷിച്ചത് വിജയ് യായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X