twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മിന്നല്‍ മുരളി' സെറ്റ് തകര്‍ത്ത സംഭവം! ആസുത്രകനെ പിടികൂടി പോലീസ്

    By Prashant V R
    |

    കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തിലെ ആസുത്രകന്‍ പിടിയില്‍. രാഷ്ട്രീയ ബജ്രംഗ്ദള്‍ ജില്ലാ പ്രസിഡണ്ട് കാരി സതീഷാണ് അറസ്റ്റിലായത്. എന്‍ ജെ സോജന്‍ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷനും, ഫെഫ്കയും ആലുവ റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

    minnalmurali

    തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഐപിസി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. രതീഷിന്റെ ഗുഡാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാളുടെ സംഘത്തിലെ മറ്റ് ആളുകള്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

    ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളണം! മിന്നല്‍ മുരളി സെറ്റ് തകര്‍ത്തവര്‍ക്കെതിരെ മിഥുന്‍ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളണം! മിന്നല്‍ മുരളി സെറ്റ് തകര്‍ത്തവര്‍ക്കെതിരെ മിഥുന്‍

    സംഘത്തിലുണ്ടായിരുന്ന നാല് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് അറിയിച്ചത്. നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് രാഷ്ട്രീയ ബജ്രംഗി ദളിന്റെ ഭാരവാഹിയാവുന്നത്.

    അമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു: മാലാ പാര്‍വതിഅമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു: മാലാ പാര്‍വതി

    മാര്‍ച്ചിലായിരുന്നു മിന്നല്‍ മുരളിക്ക് വേണ്ടിയുളള ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് കാലടിയില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ലോക് ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് ഞായറാഴ്ച വൈകീട്ടോടെ സെറ്റ് അടിച്ചുതകര്‍ത്തത്. കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗുഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് അടക്കം പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനായി നിര്മ്മിച്ച സെറ്റായിരുന്നു ഇത്.

    മതവികാരം വൃണപ്പെട്ടു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സെറ്റ് തകര്‍ക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സെറ്റ് തകര്‍ത്തവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നാണ് മിന്നല്‍ മുരളിയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇരുപത് കോടിയോളം മുതല്‍മുടക്കില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ തുടങ്ങിയവരെല്ലാം പ്രതികരണവുമായി എത്തിയിരുന്നു.

    എല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്! പ്രതികരണവുമായി ജയസൂര്യഎല്ലാം നശിപ്പിക്കാന്‍ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്! പ്രതികരണവുമായി ജയസൂര്യ

    Read more about: tovino thomas basil joseph
    English summary
    rashtriy bajrang dal district president arrested for distroying minnal murali set
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X