ബാലതാരമായി ശ്രദ്ധ നേടിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ
സിനിമകളിൽ ബാലതാരമായി ശ്രദ്ധ നേടിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങി അമ്പതോളം സിനിമകളിൽ ബാലതാരമായി ഹരിമുരളി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബാലതാരമായി അഭിനയിക്കുന്നത് ഒരു ഘട്ടത്തിൽ ഹരിമുരളി നിർത്തുകയായിരുന്നു. പഠനത്തെ ബാധിക്കുന്നത് കൊണ്ടാണ് അഭിനയം നിർത്തിയത്. പിന്നീട് ഏറെക്കാലത്തിന് ശേഷം അമർ അക്ബർ അന്തോണി എന്ന സിനിമയിൽ അഭിനയിച്ചു. യുഎഇയിൽ ജോലി ചെയ്തിരുന്ന ഹരിമുരളി നാട്ടിലേക്ക് തിരിച്ചെത്തിയത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. ഹരിമുരളിയുടെ പിതാവ് പയ്യന്നൂർ മുരളി ഡ്രാമ ആർട്ടിസ്റ്റാണ്.



Click it and Unblock the Notifications















