»   » ഒറ്റ സിനിമ കൊണ്ട് പ്രണവിന്റെ ഫാനായി മാറി, ആദിയെക്കുറിച്ച് രസ്‌ന പറഞ്ഞത്? ഇത് കാണൂ!

ഒറ്റ സിനിമ കൊണ്ട് പ്രണവിന്റെ ഫാനായി മാറി, ആദിയെക്കുറിച്ച് രസ്‌ന പറഞ്ഞത്? ഇത് കാണൂ!

Posted By:
Subscribe to Filmibeat Malayalam

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആദി തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും വന്‍വരവേല്‍പ്പാണ് ആദിക്ക് നല്‍കിയത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന്റെ യാതൊരുവിധ പരിഭ്രവുമില്ലാതെ പ്രണവ് യാത്രയിലാണ്. ഹിമാലയന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദി കണ്ടതിന് ശേഷം പ്രണവിന്റെ അഭിനയത്തെക്കുറിച്ച് ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും വാചാലരായിരുന്നു. രസ്‌ന പവിത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആനിയുടെ അടുക്കളയിലേക്ക് ഉപ്പും മുളകുമായി നിഷാ ശാരംഗ്, വീഡിയോ വൈറലാവുന്നു, കാണൂ!

വലിയ പ്രതീക്ഷയുമായാണ് ആദിയെക്കാണാനായി പോയത്. പ്രതീക്ഷകള്‍ക്കും മുകളില്‍ നില്‍ക്കുന്ന അനുഭവമാണ് ആദി സമ്മാനിച്ചത്. ജിത്തു ജോസഫിന്റെ കിടിലന്‍ മേക്കിങ്ങ് മാത്രമല്ല പ്രണവിന്റെ വിസ്മയിപ്പിക്കുന്ന പെര്‍ഫോമന്‍സ് കൂടിയാണ് സിനിമയെ മനോഹരമാക്കിയതെന്ന് രസ്‌ന കുറിച്ചിട്ടുണ്ട്. പ്രണവിനോടൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Rasna Pvithran

ആദ്യമായി നായകനായി അഭിനയിക്കുകയാണെന്ന് ഒരിക്കല്‍പ്പോലും തോന്നിയിരുന്നില്ല. ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെ പ്രണവ് അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളെല്ലാം കിടിലനായിരുന്നു. അരങ്ങേറ്റം ഗംഭീരമാക്കിയ താരചക്രവര്‍ത്തിയുടെ മകന് അഭിനന്ദനങ്ങളും ആശംസയും രസ്‌ന അറിയിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലൂടെ രസ്‌നയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Rasna Pavithran facebook post about Aadhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam