twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഗ്രഹിച്ചത് നോബേല്‍,ലഭിച്ചത് ഓസ്‌കാര്‍: ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ മനസു തുറന്ന് റസൂല്‍ പൂക്കുട്ടി

    By Prashant V R
    |

    ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ മലയാളിയാണ് റസൂല്‍ പൂക്കുട്ടി. എആര്‍ റഹ്മാനൊപ്പം ഓസ്‌കര്‍ വാങ്ങിനില്‍ക്കുന്ന റസൂല്‍ പൂക്കുട്ടിയുടെ ചിത്രം മലയാളി മനസുകളില്‍നിന്നും മായാതെ നില്‍ക്കുന്ന ഒന്നാണ്. ഇന്ത്യയിലെ മിക്ക ഇന്‍ഡസ്ട്രികളിലും ശബ്ദമിശ്രണത്തിലൂടെ തരംഗം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

    വിജയ് സേതുപതി മിനിസ്‌ക്രീനിലേക്ക്!അഭിനയത്തിനു പുറമെ അവതാരകനായും തുടക്കം കുറിക്കാന്‍ മക്കള്‍സെല്‍വന്‍വിജയ് സേതുപതി മിനിസ്‌ക്രീനിലേക്ക്!അഭിനയത്തിനു പുറമെ അവതാരകനായും തുടക്കം കുറിക്കാന്‍ മക്കള്‍സെല്‍വന്‍

    നിലവില്‍ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ ശബ്ദമിശ്രണമൊരുക്കാന്‍ റസൂല്‍ പൂക്കൂട്ടിയെയാണ് എല്ലാവര്‍ക്കും വേണ്ടത്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ റസൂല്‍ പൂക്കുട്ടി എത്തിയിരുന്നു. ഓപ്പണ്‍ ഫോറത്തില്‍വെച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

    rasool pookkutty,

    ഊര്‍ജ്ജതന്ത്രജ്ഞനായി ഇന്ത്യയിലേക്ക് നൊബേല്‍ കൊണ്ടുവരാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ ലഭിച്ചത് ശബ്ദമിശ്രണത്തിനുളള ഓസ്‌കാര്‍ ആണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഒരു ഊര്‍ജ്ജതന്ത്രഞ്ജന്‍ ആകണമെന്നും സൂപ്പര്‍ കണ്ടക്ടിവിറ്റിയില്‍ ഗവേഷണം നടത്തി നൊബേല്‍ നേടണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ നൊബേലിനു പകരം ഓസ്‌കറാണ് ലഭിച്ചത്.

    ശബ്ദങ്ങള്‍ നീരിക്ഷിക്കാനുളള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്. ഡിജിറ്റല്‍ ടെക്‌നോളജി സിനിമയിലെ ശബ്ദമിശ്രണത്തെ ലളിതമാക്കി. രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിംഗ് സ്‌ക്രീനില്‍ കണ്ടാണ് ഇപ്പോള്‍ ശബ്ദമിശ്രണം നടത്താറുളളത്. അതുകൊണ്ടാണ് സൂക്ഷ്മമായ ശബ്ദങ്ങളെ കൃത്യതയോടെ തിയ്യേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നത്. റസൂല്‍ പൂക്കുട്ടി ഓപ്പണ്‍ ഫോറത്തില്‍ വ്യക്തമാക്കി.

    ഒടിയനു പിന്നാലെ ലാലേട്ടന്റെ ലൂസിഫറും മിന്നിക്കും! ചിത്രത്തിന്റെ ഷൂട്ടിംഗ് റഷ്യയില്‍ പുരോഗമിക്കുന്നു!ഒടിയനു പിന്നാലെ ലാലേട്ടന്റെ ലൂസിഫറും മിന്നിക്കും! ചിത്രത്തിന്റെ ഷൂട്ടിംഗ് റഷ്യയില്‍ പുരോഗമിക്കുന്നു!

    ഫഹദും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയ്യതി പുറത്ത്‌ഫഹദും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയ്യതി പുറത്ത്‌

    English summary
    rasool pookkutty's speech at iffk 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X