റസൂല്‍ പൂക്കുട്ടിയുടെ ഹിന്ദി സിനിമയില്‍ മമ്മൂട്ടി നായകന്‍
ശബ്ദമിശ്രണത്തിലൂടെ ഓസ്‌കാര്‍ വരെ കീഴടക്കിയ റസൂല്‍ പൂക്കുട്ടി സംവിധായകന്റെ തൊപ്പിയണിയുന്നു. ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. പക്ഷെ ചിത്രം ഒരുക്കുന്നത് മലയാളത്തിലല്ല.
ചിത്രം ഒരുക്കുന്നത് ഹിന്ദിയിലാണെങ്കിലും പ്രാദേശിക സിനിമകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. റസൂല്‍ തന്നെ ആരംഭിച്ച നിര്‍മാണകമ്പനിയായ ലെ പെന്റ പ്രൊഡക്ഷനാണ് ആദ്യ സംവിധാനസംരംഭം നിര്‍മിക്കുന്നതും.

സംവിധായകന്‍, നിര്‍മാതാവ്, സൗണ്ട് എന്‍ജിനിയര്‍ തുടങ്ങി ചിത്രത്തിന്റെ മൂന്ന് മേഖലകളും കൈകാര്യം ചെയ്യുന്നത് പൂക്കുട്ടി തന്നെയായിരിക്കും. മൂന്ന് മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ മുന്‍ ചീഫ് മഹേഷ് രാമനാഥ്, കുമാര്‍ ഭാസ്‌കര്‍, കുല്‍ദീപ് സിങ് റാത്തോര്‍, ഗിരീഷ് രാഘവന്‍ എന്നിവരാണ് ലെ പെന്റ പ്രൊഡക്ഷന്റെ മറ്റു പാര്‍ട്‌ണേര്‍സ്.


Click it and Unblock the Notifications











