റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു ; നായകന്‍ മോഹന്‍ലാലല്ല !!

ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ പുരസ്‌ക്കാരമായ ഓസ്‌കര്‍ നേടി മലയാളികളുടെ അഭിമാനം വനോളമുയര്‍ത്തിയ കലാകാരനാണ് റസൂല്‍ പൂക്കുട്ടി.സ്ലംഡോഗ് മില്യനെയര്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ സൗണ്ട് ഡിസൈനിംഗിനായിരുന്നു അദ്ദേഹത്തിന് ഓസ്കര്‍ ലഭിച്ചത്. കൊല്ലം ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ ജനിച്ച്‌ ചലച്ചിത്ര ശബ്ദലേഖനത്തില്‍ തന്റേതായ ഒരിടം അദ്ധേഹം കണ്ടെത്തി.ചലച്ചിത്ര സൗണ്ട് ഡിസൈനറും,സൗണ്ട് എഡിറ്ററും,സൗണ്ട് മികസ്‌റുമായ ഇദ്ധേഹത്തിന് ബാഫ്റ്റ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.ഇതിനെല്ലാം പുറമെ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്റ് സയന്‍സസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മിറ്റിയിലേക്കും അദ്ധേഹത്തെ തിരഞ്ഞെടുത്തിരുന്നു.ഒന്‍പതു പേരടങ്ങുന്ന ഗില്‍ഡിലെ
ആദ്യത്തെ ഏഷ്യാക്കാരന്‍ കൂടിയാണ് റസൂല്‍.

പുരസ്‌ക്കാര നേട്ടങ്ങള്‍ക്കുശേഷം വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് അദ്ധേഹം ശബ്ദമിശ്രണം ചെയ്തിരുന്നു.ഇതിനിടെ ഒരു മലയാള ചിത്രത്തില്‍ നായകനായും മലയാളികളുടെ മുന്നിലേക്ക് റസൂല്‍ പൂക്കുട്ടി എത്തിയിരുന്നു.പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സൗണ്ട് സ്‌റ്റോറി എന്ന ചിത്രത്തിലായിരുന്നു റസൂല്‍ അഭിനയിച്ചിരുന്നത്.റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്നാണ് സംവിധായകന്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത്.തൃശ്ശൂര്‍ പുരത്തിന്റെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന സൗണ്ട് എഞ്ചിനീയറുടെ വേഷത്തിലാണ് റസൂല്‍ പൂക്കുട്ടി ചിത്രത്തിലെത്തിയത്.അന്ധനായ ഒരാളുടെ തൃശ്ശൂര്‍പൂര അനുഭവങ്ങളായിരുന്നു ചിത്രം അവതരിപ്പിച്ചത്.കാഴ്ചയില്ലാത്തവര്‍ക്ക് തൃശ്ശൂര്‍ പൂരം കാണുന്നത് പോലെ ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശബ്ദ വിസ്മയമായിരുന്നു ചിത്രം.

rasool

ഒടുവിലിതാ ശബ്ദമിശ്രണത്തിനും അഭിനയത്തിനും പുറമെ
സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി.'സര്‍പകല്‍' എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്.രംഗ് ദേ ബസന്തിയുടെ തിരക്കഥ ഒരുക്കിയ കമ് ലേഷ് പാണ്ഡൈയാണ് സര്‍പകല്‍ എന്ന ബോളിവുഡ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.ദേശീയ, അന്തര്‍ ദേശീയ തലത്തിലെ താരങ്ങളാണ് ചിത്രത്തിലുണ്ടാവുക.വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേര്‍ന്ന് റസൂല്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.ഇന്ത്യയിലും വിദേശത്തുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്.ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X