രതീഷിന്റെ മകള്‍ മലയാളം അറിയാത്ത നായിക
കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് തന്റെ ആദ്യ സിനിമയില്‍ നായികയാകുന്നത് മലയാളമറിയാത്ത പെണ്‍കുട്ടിയായി. കുഞ്ചാക്കോ ബോബന്റെ നായികയാകുന്ന പാര്‍വതി ശ്രീലങ്കന്‍ സ്വദേശിനിയായ പെണ്‍കുട്ടിയായിട്ടാണ് സിനിമയില്‍ അരങ്ങേറുന്നത്. തമിഴ് മാത്രമറിയാവുന്ന ശ്രീലങ്കന്‍ സ്വദേശിനിയാണ് നായികയെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിഷാദ് കോയ അറിയിച്ചു.
സുഗീത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ബിജു മേനോനും വ്യത്യസ്തമായ ഒരു വേഷത്തിലെത്തുന്നു. പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും സിനിമ. ഓര്‍ഡിനറി എന്ന സിനിമയിലൂടെ ഹിറ്റ് ജോഡികളായ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ദുബായില്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരായാണ് കുഞ്ചാക്കോ ബോബനും ബിജു മേനോനും സഗീതിന്റെ ചിത്രത്തില്‍ വേഷമിടുന്നത്. നായികാ പ്രാധാന്യമള്ള മറ്റൊരു നടികൂടി ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സുരാജ് വെഞ്ഞാറമ്മൂട്, സാദിഖ്, നീരജ് മാധവ്, നിയാസ് ബക്കര്‍, എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മേനകയുടെ മകള്‍ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയാകുന്നതെന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റു സിനിമകളുടെ തിരക്കിലായതിനാല്‍ കീര്‍ത്തി പിന്‍വാങ്ങുകയായിരുന്നു. ദുബായിലും ശ്രീലങ്കയിലുമാകും ഷൂട്ട് ചെയ്യുന്നത്. ഓര്‍ഡിനറി ടീം ഒരിക്കല്‍ക്കൂടി ഒന്നിക്കുമ്പോള്‍ മറ്റൊരു ഹിറ്റുകൂടി പിറക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.


Click it and Unblock the Notifications