അമല പോളിനു പകരം അനുപമ!! രാക്ഷസൻ തെലുങ്ക് പതിപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്, കാണൂ
2018 ൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു രാക്ഷസൻ. തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലുമൊക്കെ ഈ ചിത്രത്തിന് മികച്ച സ്വീകാര്യത നേടിയിരുന്നു. 2018 ൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്.നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തമിഴ് പതിപ്പിൽ അമല പോൾ അവതരിപ്പിച്ച കഥാപാത്രം തെലുങ്കിൽ മലയാളി താരം അനുപമ പരമേശ്വരനാണ് അവതരിപ്പിക്കുന്നത്. വിഷ്ണു വിശാൽ അവതരിപ്പിച്ച കഥാപാത്രം ബെല്ലാം കൊണ്ട ശ്രീനിവാസനാണ് തെലുങ്ക് അവതരിപ്പിക്കുന്നത്. തെന്നിന്ത്യയിലെ മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നാണ് രാക്ഷസൻ. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധേയും ഒരു പോലെ നേടിയെടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞിരുന്നു.
ഒരു സൈക്കോ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് രാക്ഷസൻ. ചിത്രത്തിലെ വില്ലനായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു.എന്നാൽ തെലുങ്ക് പതിപ്പിലെ വില്ലനാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാംകുമാറാണ് തമിഴില്‍ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരുന്നത്. ഈദ് റിലീസായിട്ടാണ് തെലുങ്ക് പതിപ്പ് പുറത്തു വരുന്നത്.


Click it and Unblock the Notifications











