twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാവണന്‍ ലങ്കയിലേക്കില്ല, കേരളത്തില്‍ തന്നെ

    By Staff
    |

    മണിരത്‌നം ഒരുക്കുന്ന ബഹുഭാഷ ചിത്രമായ രാവണയുടെ ചിത്രീകരണം കേരളത്തില്‍ തുടരും.

    വനനിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം തടഞ്ഞ സിനിമയുടെ ചിത്രീകരണം കര്‍ശന വ്യവസ്ഥകളോടെ തുടരാന്‍ വനംവകുപ്പ്‌ അനുമതി നല്‌കി.

    മലയാറ്റൂര്‍ ഡിഎഫ്‌ഒ നിര്‍ദ്ദേശിച്ച പത്ത്‌ വ്യവസ്ഥകള്‍ പാലിയ്‌ക്കാമെന്ന ഉറപ്പ്‌ ലഭിച്ചതോടെയാണ്‌ ചിത്രീകരണം തുടരാന്‍ അനുമതി നല്‌കിയത്‌. പതിനായിരം രൂപ വനംവകുപ്പിന്‌ മുന്‍കൂര്‍ നല്‌കാനും ഡിഎഫ്‌ഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതെ സമയം വനനിയമം ലംഘിച്ചതിനെതരെ സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ്‌ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

    മലയാറ്റൂരിലെ ഷൂട്ടിംഗ്‌ തടസ്സപ്പെട്ടതോടെ സിനിമാ ചിത്രീകരണം ശ്രീലങ്കന്‍ വനാന്തരങ്ങളിലേക്ക്‌ മാറ്റുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    വനപ്രദേശത്തിന്‌ നാശം വരുത്തുന്ന രീതിയില്‍ ചിത്രീകരണം നടത്തിയതിനാലാണ്‌ മലയാറ്റൂരിലെ വനപാലകര്‍ ഷൂട്ടിംഗ്‌ തടസ്സപ്പെടുത്തിയത്‌. ഇന്ത്യയിലെ പ്രധാന വനപ്രദേശങ്ങളെല്ലാം നിരീക്ഷിച്ച ശേഷമാണ്‌ മലയാറ്റൂര്‍, അതിരപ്പിള്ളി മേഖലകളിലെ വനപ്രദേശങ്ങള്‍ ഷൂട്ടിംഗ്‌ ലൊക്കെഷനായി മണിരത്‌നം തീരുമാനിച്ചത്‌.

    വനപ്രദേശത്തെ സന്തുലിതാവസ്ഥയ്‌ക്ക്‌ ദോഷം വരുത്താതെ ഷൂട്ടിംഗ്‌ നടത്തണമെന്ന നിര്‍ദ്ദേശത്തോടെ മലയാറ്റൂര്‍ ഡിഎഫ്‌ ചിത്രീകരണത്തിന്‌ അനുമതി നല്‌കുകയും ചെയ്‌തു.

    എന്നാല്‍ ഷൂട്ടിംഗ്‌ ആരംഭിച്ചതോടെ നിര്‍ദ്ദേശങ്ങള്‍ വ്യാപകമായി ലംഘിയ്‌ക്കപ്പെട്ടു. ഷൂട്ടിംഗ്‌ സംഘം പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിമാറ്റുകയും കുടിലുകള്‍ നിര്‍മ്മിയ്‌ക്കുകയും വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റുകയും ചെയ്‌തതോടെ ഷൂട്ടിംഗ്‌ തടയുകയായിരുന്നു.

    ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി നിര്‍മ്മിയ്‌ക്കുന്ന രാവണില്‍ അഭിഷേക്‌ ബച്ചന്‍, വിക്രം, ഗോവിന്ദ, പൃഥിരാജ്‌‌, പ്രിയാമണി എന്നിങ്ങനെ വമ്പന്‍ താരനിരയാണ്‌ അണിനിരക്കുന്നത്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    ഐശ്വര്യയുടെ മേനിയഴക്

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X