സെവന്‍ സാമുറായില്‍ രവീന്ദ്രന്‍
പഴയകാല നടന്മാരില്‍ പലരും വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്. പ്രതാപ് പോത്തനാണ് ഇക്കൂട്ടരിലെ പ്രധാനി. ഇപ്പോള്‍ പ്രതാപ് ഇല്ലാതെ ഇറങ്ങുന്ന സിനിമകളുടെ എണ്ണം വളരെ കുറവാണ്. അതുപോലെതന്നെയാണ് ജോയ് മാത്യുവും ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ നായകനായി എത്തിയ ജോയ് മാത്യു ഇന്ന് ക്യാമറയ്ക്ക് പിന്നിലും മുന്നിലും സജീവമാണ്. ഇതുപോലെതന്നെ മലയാളത്തില്‍ രണ്ടാം വരവ് നടത്തിയിരിക്കുന്ന നടനാണ് രവീന്ദ്രന്‍.
പഴയകാല ചിത്രങ്ങളില്‍ പണക്കാരനായ പിതാവിന്റെ മുടിയനായ പുത്രനായും ഡിസ്‌കോ നായകനായുമെല്ലാം വിലസിയ രവീന്ദ്രന്‍ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്. ഇടക്കാലത്ത് പല ചിത്രങ്ങളിലും വന്നുപോയ രവീന്ദ്രന്‍ ഇടുക്കി ഗോള്‍ഡ് എന്ന ആഷിക് അബു ചിത്രത്തിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്.

ഇടുക്കി ഗോള്‍ഡിന് ശേഷം രവീന്ദ്രന്‍ അഭിനയിക്കുന്ന ചിത്രമാണ് സെവന്‍ സാമുറായ്. നവാഗതനായ സുനില്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സെവന്‍ സാമുറായ്. മുന്ന, ദര്‍ശന തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായകതുല്യമായ വേഷമാണ് രവീന്ദ്രന്റേത്. സുനില്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ദേവന്‍, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, തലൈവാസല്‍ വിജയ്, വേദിക, ലക്ഷ്മി, ഊര്‍മ്മിള ഉണ്ണി, കനകലത, ലക്ഷ്മി പ്രിയ തുടങ്ങിയവരെല്ലാം വേഷമിടുന്നുണ്ട്.
എല്ലാ ചിത്രങ്ങളിലും ചാടിക്കേറി അഭിനയിച്ച് തിരക്കേറിയ നടനാകാന്‍ താനില്ലെന്നും തനിയ്ക്ക് ചേരുന്ന വേഷങ്ങള്‍ മാത്രം സ്വീകരിച്ച് അഭിനയിക്കുകയെന്നതാണ് ഈ ഊഴത്തില്‍ തന്റെ രീതിയെന്നും രവീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി ഗോള്‍ഡില്‍ രവീന്ദ്രന്റെ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിട്ടുണ്ട്.


Click it and Unblock the Notifications











