twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ്‌ക്കില്ല, എത്തിയത് 100 ൽ ഏറെ പേർ; നടൻ നിഖിലിന്റെ വിവാഹം വിവാദത്തിൽ

    |

    നടനും കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയുടെ വിവാഹം വിവാദത്തിൽ. ബംഗലൂരുവിലെ രാമനഗരയിലെ ഒരു ഫാംഹൗസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. 30-40 കാറുകളിലായി നൂറിലേറെ പേരാണ് നിഖിലിന്റെ വിവാഹത്തിന് പങ്കെടുത്തത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

    nikhil

    മണിഹേയ്‌സ്‌റ്റിലെ ഷക്കീർ എന്ന പാകിസ്ഥാനി ഹാക്കർ ആരാണെന്ന് അറിയാമോ?മണിഹേയ്‌സ്‌റ്റിലെ ഷക്കീർ എന്ന പാകിസ്ഥാനി ഹാക്കർ ആരാണെന്ന് അറിയാമോ?

    നിഖിലിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിത താരത്തെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടിയും എഴുത്തുകാരിയുമായ രവീണ ടണ്ടൻ.രാജ്യത്തെ ഒരു വിഭാ​ഗം ജനങ്ങൾ അവരുടെ കുടുംബത്തിന് അടുത്തെത്താൻ കഴിയാതെ വിഷമിക്കുകയാണെന്നും പലരും വിശപ്പിനാൽ ബുദ്ധിമുട്ടുകയാണെന്നും മറ്റൊരു മറ്റൊരു വിഭാ​ഗം ഈ പ്രതിസന്ധി മറികടക്കാൻ സഹജീവികൾക്ക് ആവുന്ന സഹായം ചെയ്യാൻ ശ്രമിക്കുകയാണെന്നും ഈ പാവങ്ങൾക്കറിയില്ല...ബുഫേയ്ക്ക് എന്താണ് വിളമ്പിയതെന്നാണ് അതിശയം.."വിവാഹ വാർത്ത പങ്കുവച്ചുകൊണ്ട് രവീണ കുറിച്ചു.

    ടിക് ടോക് ഉപയോഗിക്കാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, നിരോധിക്കണമെന്ന് സീരിയൽ താരം, കാരണം..ടിക് ടോക് ഉപയോഗിക്കാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, നിരോധിക്കണമെന്ന് സീരിയൽ താരം, കാരണം..

    വിവാങ്ങൾ കനക്കുമ്പോൾ പ്രതികരണവുമായ എച്ച് ഡി കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നതെന്നും എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന ബെംഗളൂരുവില്‍ നിന്ന് മാറി തന്റെ മണ്ഡലമായ രാമനഗരയിലാണ് വിവാഹം നടത്തിയത്.നേരത്തെ ബെംഗളൂരുവിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ബെംഗളൂരുവിൽ കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ രാമനഗരയിലേക്ക്‌ മാറ്റുകയായിരുന്നു. കൂടാതെ അധികാരികളിൽ നിന്ന് അനുമതി വാങ്ങിയതായും കുമാരസ്വാമി പറയുന്നു.

    മടുക്കാത്തത് അതൊരു കാര്യം മാത്രം, എനിക്ക് മാത്രമാണോ ഇങ്ങനെ...ശ്രിന്ദയുടെ കുറിപ്പ്മടുക്കാത്തത് അതൊരു കാര്യം മാത്രം, എനിക്ക് മാത്രമാണോ ഇങ്ങനെ...ശ്രിന്ദയുടെ കുറിപ്പ്

    ഒരു ലക്ഷത്തോളം ജെ.ഡി.എസ്.പ്രവർത്തകരെ ക്ഷണിച്ച് രാമനഗരയിൽ ആർഭാടമായി നടത്താനിരുന്ന വിവാഹമാണ് ലളിതമായി നടത്താൻ തീരുമാനിച്ചത്.അതേസമയം നിയമലംഘനം നടന്നുവെന്നും വിവാഹത്തിന് നൂറിലേറെ പേർ പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കർണടക മുൻമന്ത്രി എം. കൃഷ്ണപ്പയുടെ സഹോദരന്റെ മകൾ രേവതിയാണ് നിഖിൽ വിവാഹം ചെയ്തത്. നിഖിൽ കുമാരസ്വാമി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. മാണ്ഡ്യ സീറ്റിൽ നിന്നാണ് മത്സരിച്ചത്. എച്ച്.ഡി. ദേവഗൗഡ, ഭാര്യ ചന്നമ്മ, കുമാരസ്വാമി, ഭാര്യ അനിത കുമാരസ്വാമി, മകള്‍ എച്ച്.ഡി. അനസൂയ, ഭര്‍ത്തവ് ഡോ സി.എന്‍. മഞ്ജുനാഥ്, കുമാരസ്വാമിയുടെ സഹോദരങ്ങളായ എച്ച്.ഡി. രേവണ്ണ, ബാലകൃഷ്ണ, രമേഷ്, ഷൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.

    English summary
    Raveena Tandon Slams Nikhil Kumaraswamy's Wedding|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X