മഞ്ജുവിനും മോഹന്‍ലാലിനും വേണ്ടി രവീന്ദ്രന്‍ എഴുതുന്നു
എഴുപതുകളിലും എണ്‍പതുകളിലും യുവാക്കളുടെ ഹരമായിരുന്ന നായകനായിരുന്നു രവീന്ദ്രന്‍. എന്നാല്‍ വെള്ളിത്തിരയില്‍ നിന്ന് ഒരു കാരണവുമില്ലാതെ അകന്നു നിന്ന നായകന്മാര്‍ക്കൊപ്പം നീണ്ട പതിനഞ്ച് വര്‍ഷത്തോളമായി രവീന്ദ്രനെയും കാണാനില്ലായിരുന്നു.
ആഷിഖ് അബു സംവിധാനം ചെയ്ത 'ഇടുക്കി ഗോള്‍ഡി'ലൂടെ രവീന്ദ്രന്‍ ഒരു തിരിച്ചുവരവ് നടത്തി. വീണ്ടും അപ്രത്യക്ഷനായി. ഇപ്പോള്‍ വീണ്ടും വരികയാണ്. നടനായല്ല, എഴുത്തുകാരനായി. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജുവാര്യരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് രവീന്ദ്രനാണ്.

രവീന്ദ്രന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നത് രഞ്ജന്‍ പ്രമോദാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
താന്‍ എഴുതുന്ന കഥയിലൂടെ മഞ്ജു വാര്യരും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് രവീന്ദ്രന്‍ പറഞ്ഞു. നടന്‍ എന്നതിലുപരി ചലച്ചിത്ര മേളകളുടെ സംഘാടകന്‍ എന്ന നിലയിലും രവീന്ദ്രന്‍ ശ്രദ്ധേയനാണ്.


Click it and Unblock the Notifications











