twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വായന കൂടുതല്‍ ധൈര്യം നല്‍കിയെന്ന് കാവ്യ മാധവന്‍

    By Aswathi
    |

    കുട്ടിക്കാലം മുതല്‍ സിനിമയില്‍ സജീവമായതുകൊണ്ട് കാവ്യ മാധവന് പഠനത്തില്‍ അധികം ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്താം ക്ലാസില്‍ വച്ച് നിര്‍ത്തിയ പഠനം ഇപ്പോള്‍ കാവ്യ തുടരുകയാണ്. ബികോം വിദ്യാര്‍ത്ഥിയായ കാവ്യ ധാരളം പുസ്തകങ്ങളും വായിക്കുന്നുണ്ട്. സിനിമയില്‍ നിന്ന് അവധിയെടുത്ത സമയത്ത് വായനായിരുന്നത്രെ താരത്തിന്റെ പ്രധാന ഹോബി. വായന തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തല്‍ കാവ്യ പറഞ്ഞത്.

    ബഷീറിനെയും മാധവിക്കുട്ടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയുമൊക്കെ വീണ്ടും വായിച്ചു. വലിയ പുസ്തകങ്ങള്‍ വായിക്കാനൊക്കെ കാവ്യയ്ക്ക് മടിയാണത്രെ. പക്ഷെ 'ആല്‍ക്കമിസ്റ്റ്' പലതവണ വായിച്ചു. കെ ആര്‍ മീരയുടെ കഥകള്‍ വായിച്ചു. ആടുജീവിതം വായിച്ചു. വായന തനിക്കൊരുപാട് ധൈര്യം തന്നെന്നാണ് കാവ്യ പറയുന്നത്. ആല്‍ക്കമിസ്റ്റില്‍ പറയുന്നതുപോലെ നമ്മുടെ ആഗ്രഹം സത്യസന്ധമാണെങ്കില്‍ അത് നേടിത്തരാന്‍ ലോകം മുഴുവന്‍ കൂടെവരുമെന്നത് തന്റെ കാര്യത്തില്‍ ശരിയാണെന്ന് തോന്നുന്നുവെന്നും കാവ്യ പറഞ്ഞു.

    kavya-madhavan

    ജീവിതത്തെ ലളിതമായി കാണണമെന്ന് ബഷീറില്‍ നിന്നാണത്രെ പഠിച്ചത്. ചെടികളോടും മരങ്ങളോടുമൊക്കെ സംസാരിക്കുന്ന ശീലം തനിക്കുമുണ്ടെന്ന് കാവ്യ പറഞ്ഞു. അതൊരു കുഴപ്പമാണോ എന്ന് പണ്ട് സംശയമുണ്ടായിരുന്നു. പക്ഷെ ബഷീറിനെ വായിച്ചതോടെ ആ സംശയം മാറി. സകല ചരാചരങ്ങളെയും ഒരുപോലെ കാണണമെന്നാണല്ലോ പുള്ളിയുടെ ലൈന്‍. അങ്ങനെ വന്നാല്‍ അഹങ്കാരമുണ്ടാകില്ലെന്നാണ് കാവ്യയുടെ പക്ഷം

    English summary
    Kavya said in a recent interview that she has been reading well of late and it has also given her oodles of confidence. Kavya is also happy to find that her habit of speaking to plants and animals is similar to the trait in Vaikkom Muhammed Basheer, who said that all living things should be equally respected.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X