»   » സംവിധായകനും യുവനടനും തമ്മില്‍ ഡിഷ്യും ഡിഷ്യും

സംവിധായകനും യുവനടനും തമ്മില്‍ ഡിഷ്യും ഡിഷ്യും

Posted By:
Subscribe to Filmibeat Malayalam
Punch
പട്ടാളക്കാരനായ മലയാള സിനിമയിലെ ഒരു സംവിധായകനും യുവനടനും തമ്മില്‍ ഷൂട്ടിങ് സെറ്റില്‍ വച്ച് ഏറ്റുമുട്ടി. അതിനെന്താ, സിനിമയ്ക്ക് വേണ്ടിയല്ലേ എന്നാവും? എന്നാല്‍ അല്ല. മലയാലത്തിലെ തന്നെ പ്രമുഖനായ മറ്റൊരു സംവിധായകന്റെ കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സിനിമയെ വെല്ലുന്ന സഘട്ടനം നടന്നത്.

പട്ടാളക്കാരനും പട്ടാള സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്ത സംവിധായകനും പഞ്ചാബി വേഷത്തിലൂടെ മലയാള സിനിമയില്‍ കാലുറച്ച യുവ നടനും തമ്മിലാണ് ഏറ്റുമുട്ടല്‍. ഇരുവരും തമ്മില്‍ ഒരു സിനിമ തുടങ്ങാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. ഇക്കാര്യത്തെ ചൊല്ലി താരങ്ങള്‍ തമ്മില്‍ ചില അസ്വരസ്യങ്ങളുണ്ടായിരുന്നു. ഈ അവസ്ഥയിലാണ് മറ്റൊരു സംവിധായകന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഇരുവരും യാദൃശ്ചികമായി കണ്ടുമുട്ടുന്നത്.

ആദ്യം ചെറിയതോതില്‍ വാക്ക് തര്‍ക്കമുണ്ടായി. അത് പിന്നെ തെറിവിളിയിലും കയ്യാങ്കളിയിലുമെത്തി. ഒടുവില്‍ സംവിധായകനെ യുവനടന്‍ തൂക്കിയെടുത്തെറിഞ്ഞു. തെറിവിളി തുടങ്ങിയപ്പോഴേ സെറ്റിലുണ്ടായിരുന്ന ചില പ്രമുഖര്‍ ഇടപെട്ടങ്കിലും കാര്യമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ സംവിധായകനെ നിലത്തിട്ട് കുടഞ്ഞതോടെ എല്ലാവരും വന്ന് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നത്രെ.

വെല്ലുവിലികളോടെ ഇരുവരും സെറ്റില്‍ നിന്ന് മടങ്ങിയെങ്കിലും സംവിധായകന്‍ താരസംഘടനയില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ യുവനടനെ തെറിവിളിച്ചതിലുള്ള ദേഷ്യത്തിലാണ് തല്ലിയതെന്ന് നടന്റെ പക്ഷക്കാര്‍ പറയുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സംവിധായകന്റെ സഹോദരനും സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്നതുമായ ഒരാള്‍ യുവനടന് ഭിഷണിമുഴക്കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

English summary
Real fight between 'military movie director' and new action hero.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam