»   » അടിപിടി മൂത്തു ;ഒരു നടി മറ്റെ നടിയുടെ മാറ് കടിച്ചു

അടിപിടി മൂത്തു ;ഒരു നടി മറ്റെ നടിയുടെ മാറ് കടിച്ചു

Posted By:
Subscribe to Filmibeat Malayalam

ഒരു പട്ടാളക്കാരന്‍ സംവിധായകനും യുവനടനും തമ്മില്‍ അടിപിടി നടന്നതും യുവനടന്‍ സംവിധായകനെ എടുത്തിട്ടു കുടഞ്ഞതുമായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ചകളായി സിനിമാ ലോകത്തെ സംസാരവിഷയം. അത് രണ്ട് ആണുങ്ങള്‍. സ്ത്രീകളും തങ്ങളുടെ കരുത്ത് തെളിയിക്കണമല്ലോ. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് മലയാളത്തിലെ റണ്ട് അമ്മ നടിമാര്‍ തമ്മില്‍ അടിപിടി കൂടുകയും ഒരാള്‍ മറ്റെയാളിന്റെ മാറ് കടിച്ചുമുറിച്ചുമെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത.

കൊച്ചിയില്‍ തന്നെ നടക്കുന്ന ഒരു ചിത്രത്തിന്റെ അഭിനയത്തിന് വേണ്ടിയാണ് പ്രമുഖരായി ഈ രണ്ട് അമ്മ നടിമാരും എത്തിയത്. ഷൂട്ടിങിന് ശേഷം ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാന്‍ പ്രൊഡക്ഷന്റെ വണ്ടി കാത്ത് നില്‍ക്കുകയായിരുന്നു പേരിനൊപ്പം അമ്മയെന്ന് കൂട്ടിവിളിക്കുന്നു ഒരു നടി. വണ്ടി വന്നപ്പോള്‍ മറ്റേനടി അതില്‍ കയറി അമ്പലത്തിലേക്ക് പോയി. ഇതാണ് അടിക്കുള്ള ഹേതു.

അമ്പലത്തില്‍ പോയിവന്ന നടി എത്തിയപ്പോള്‍ സുഹൃത്തിനെ കാണാന്‍ കഴിയാതെ പോയതിന്റെ ദേഷ്യത്തില്‍ തെറിയുടെ പൂരവുമായാണ് മറ്റേനടി കാത്തിരുന്നത്. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയ പരിചയുള്ള നടിയാണ് തെറിവിളിയില്‍ മുന്നിലെന്ന് പറയാതെ വയ്യ. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ ശൈലിയിലുള്ള തെറികള്‍ വരെ ഇവര്‍ വിളിച്ചുപറഞ്ഞെന്നാണ് കേള്‍ക്കുന്നത്. അമ്പലത്തില്‍ നിന്ന് എത്തിയതായതുകൊണ്ടോ എന്തോ ആദ്യമൊന്നും ആ അമ്മ നടി പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ വീട്ടുകാരെയും ചേര്‍ത്ത് തെറിപ്പാട്ട് തുടങ്ങിയപ്പോള്‍ അവര്‍ക്കും സഹിച്ചില്ല. പിന്നെ ഉന്തും തള്ളുമായി. അടിമൂത്തതോടെ ഓടിക്കൂടിയ ആളുകളുടെ മുന്നില്‍ വച്ച് സൃഹൃത്തിനെ കാണാന്‍ പോകാനിരുന്ന നടി അമ്പലത്തില്‍ പോയ നടിയുടെ ഇടത്തെ മാറ് കടിച്ചുപറിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേള്‍ക്കുന്നത്. സിനിമയില്‍ പോലും ഇത്തരം കാഴ്ചകള്‍ കണ്ടില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

English summary
A real fight with two Malayalam famous senior actress in Kochi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam