സുനിയെപ്പോലെയല്ല യഥാർഥ ജീവിതത്തിലെ ബിജു!! ജീവിതത്തിൽ താൻ ഇങ്ങനെയാണ്.. വെളിപ്പെടുത്തി താരം
സിനിമകളിൽ നിന്ന് മദ്യപാനവും പുകവലിയും ഒഴിവാക്കണമെന്നുള്ള നിയമസഭാ സമിതിയുടെ ശുപാർശയെ വിമർശിച്ച് നടൻ ബിജു മേനോൻ. ശുപാർശ നടപ്പിലാക്കിയാൽ ഭക്തിപടങ്ങൾ മാത്രം എടുക്കേണ്ടി വരുമെന്ന് താരം പറഞ്ഞു . ശുപാർശയെക്കുറിച്ച് സിനിമ മേഖല ഒരുമിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്നും ബിജുമേനോൻ ആവശ്യപ്പെട്ടു.
സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ കഥാപാത്രമായ സുനിയുമായി ജീവിതത്തിൽ ഒരു ബന്ധവും ഇല്ലെന്നും താരം പരിപാടിയിൽ പറഞ്ഞു.

സിനിമയിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജുമോനോൻ എന്ന കുടുംബനാഥനും രണ്ടാണ്. സിനിമയിൽ കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന ആളാണ് സുനി. എന്നാൽ ജീവിതത്തിൽ കുടുംബത്തോട് നല്ല ഉത്തരവാദിത്വമുളള ആളാണ് താനെന്നും ബിജു മേനോൻ പറഞ്ഞു,

വാണിജ്യ വിജയം നേടുന്ന സിനിമയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. മലയാളികളുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമ നൽകുന്ന സന്തോഷം. കൂടാതെ സിനിമ ഇരു കൈകളും നീട്ടി ഏറ്റെടുത്ത പ്രേക്ഷകരോടുള്ള നന്ദിയും ബിജു മേനോൻ രേഖപ്പെടുത്തി.

സിനിമയുടെ പേര് വിജയത്തിനു പിന്നിലെ പ്രധാന ഘടകമാണ്. ഈ പേരായിരുന്നില്ല ആദ്യം ചിത്രത്തിന് ഉദ്യോശിച്ചതെന്ന് സംവിധായകൻ സജീവ് പഴൂർ പറയുന്നു. പിന്നീട് സിനിമയുടെ തുടർച്ച ചർച്ചകളിൽ നിർമ്മാതാവ് സന്ദീപ് സേനയാണ് ഈ പേര് നിർദേശിച്ചത്. കേട്ടപ്പോൾ തന്നെ പേര് ഇഷ്ടമായെന്നും പിന്നീട് അത് മതിയെന്ന് തീരുമാനിക്കുകയായിരുന്നു സംവിധായകൻ പറയുന്നു.

ഒരു അഭിനേതാവ് എന്ന നിലയിൽ എല്ലാത്തരം കഥാപാത്രങ്ങളും ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് അലൻസിയർ പറഞ്ഞു. ശരീര ഭാഷയാണ് ഒരു നടന്റെ പ്രധാനപ്പെട്ട ഘടകം ശരീര ഭാഷയെ കഥാപാത്രത്തിന് അനിയോജ്യമക്കി മാറ്റുക എന്നതാണ് നടൻ നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമയിൽ തനിയ്ക്ക് പറ്റുന്ന കഥാപാത്രം മാത്രമേ താൻ തിരഞ്ഞെടുക്കാറുള്ളുവെന്ന് അലൻസിയർ അഭിമുഖത്തിൽ പറഞ്ഞു.സിനിമയിലെ താമര എന്ന കഥാപാത്രത്തെ മലയാളികൾ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്ന് നടൻ സുധി കോപ്പ പറഞ്ഞു.


Click it and Unblock the Notifications











