രൂപത്തിലോ ഭാവത്തിലോ അദ്ദേഹവുമായി ഒരു സാമ്യവുമില്ല!! വൈറസിലെ കലക്ടറിനെ കുറിച്ച് ടൊവിനോ
പ്രേക്ഷകർ ആകാംക്ഷയോടേയും ഏറെ പ്രതീക്ഷയോടേയും കാത്തിരിക്കുന്ന ചിത്രമാണ് വൈറസ്. കേരള ജനതയെ ഒന്നടങ്കം മുൾമുനയിലാക്കിയ ഒരു സംഭവമായിരുന്നു നിപ. അതിഭീകരമായ അവസ്ഥയിലൂടെയായിരുന്നു ജനത കടന്നു പോയത്. എന്നാൽ നിപയെന്ന ഭീകരതയെ ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കുകയായിരുന്നു ജനങ്ങൾ. ജീവിതം ഇപ്പോൾ സിനിമയാകുകയാണ്.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വൈറസ്സിന് ലഭിക്കുന്നത്. മായാനദിയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു യുവതാരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. മലയാളികളുടെ പ്രിയതാരങ്ങളാണ് വൈറസിൽ അണിനിരക്കുന്നത്. യഥാർഥ ജീവിതത്തിൽ നമ്മൾ നേരിൽ കണ്ട കഥാപാത്രങ്ങളെയാണ് ഇവർ സിനിമയിൽ അവതരിപ്പിക്കുന്നത്. നിപ കാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു കോഴിക്കോട് ജില്ല കളക്ടർ ആയിരുന്നു യുവി ജോസ്. ചിത്രത്തിൽ കളക്ടറിന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. കരിയറിലെ ചലഞ്ചിങ്ങ് കഥാപാത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് തന്റ കഥാപാത്രത്തിനെ കുറിച്ച് താരം പറഞ്ഞത്.

ചലഞ്ചിങ്ങ് കഥാപാത്രം
കരിയറിലെ ചലഞ്ചിങ്ങായിട്ടുള്ള ഒരു കഥാപാത്രമാണ് ജില്ലാ കലക്ടറുടേത്. നിപ സമയക്കാലത്ത് വളറെ നിർണ്ണായകമായ ജോലിയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഉദ്യോഗസ്ഥരേയും ജനങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായിരുന്നു അദ്ദേഹം. എന്നാൽ രൂപത്തിലോ ഭാവത്തിലോ ഒന്നും തന്നെ അദ്ദേഹവുമായി ഒരു സാമ്യവും തന്റെ കഥാപാത്രത്തിനില്ലായെനന് ടൊവിനോ പറഞ്ഞു. എന്നാൽ അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു..

ചെയ്ത ഹോം വർക്കുകൾ
കഥാപാത്രത്തിനായി കൃത്യമായ ഹോം വർക്കുകൾ ചെയ്തിരുന്നു. കഥാപാത്രത്തിന്റെ പെരുമാറ്റം കൃത്യമായി ശ്രദ്ധിച്ചിരുന്നു. തനിക്ക് 20 ദിവസത്തെ ഷൂട്ടായിരുന്നു ഉള്ളത്. സിനിമ വളരെ ഗൗരവമാണെങ്കിലും ലൊക്കേഷൻ രസകരമായിരുന്നു. ഷൂട്ടില്ലാത്ത സമയത്ത് എല്ലാവരും ഒരുമിച്ച് കൂടിയിരുന്നു.

ആഷിഖ് അബുവിന്റെ റോൾ
ചിത്രത്തിൽ ആഷിഖ് അബുവിന്റെ റോൾ വളരെ നിർണ്ണയകമാണ്. വൈറസിനെ കുറിച്ച് പറഞ്ഞ താരങ്ങളെല്ലാം തന്നെ സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ ക്യാപ്റ്റൻ റോളിനെ കുറിച്ചും എടുത്തു പറഞ്ഞിരുന്നു. വൈറസ് ഒരു സംവിധായകന്റെ സിനിമ കൂടിയാണെന്ന് നിസംശയം പറയാമെന്ന് ടൊവിനോ പറഞ്ഞു. ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്. ഇവരെ ഒരുമിപ്പിച്ച് കൊണ്ടു പോകുക എന്നുള്ള ക്യാപ്റ്റന്റെ റോൾ ആഷിഖ് കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർത്തു . മലയാള സിനിമയിൽ നാഴികക്കല്ലാകാൻ പോകുന്ന ഒരു സിനിമ ആയിരിക്കും വൈറസ്- ടൊവിനോ കൂട്ടിച്ചേർത്തു.

വൈറസ് പറയുന്നത്
നമ്മൾ ഒരിക്കലും കാണാത്തതും അനുഭവിക്കാത്തതുമായ ഒരു അവസ്ഥയിലൂടെയായിരുന്നു കഴിഞ്ഞ വർഷം കടന്നു പോയത്. നിപ എന്നത് കേരളത്തിലെ ജനതയ്ക്ക് അപരിചിതമായ സംഗതിയായിരുന്നു. എന്നാൽ അതിനെ ഒറ്റക്കെട്ടായി നമ്മൾ അതിജീവിക്കുകയായിരുന്നു. എന്നാൽ ഇക്കുറി നിപ വീണ്ടും എത്തിയപ്പോൾ അതിനെ കൃത്യമായി നേരിടാൻ സാധിച്ചു. വൈറസ് പൂർണ്ണമായും ഒരു ബയോപിക് ഗണത്തിൽപ്പെടുന്ന ചിത്രമല്ല. ചിത്രത്തിൽ തിരക്കഥകൃത്തിന്റെ ഭാവനയുണ്ട്, സംവിധായകന്റെ സർഗാത്മകതയുണ്ട്, അഭിനേതാക്കളുടെ സംഭാവനയുണ്ട്. ഒരു സംഭവത്തിൽ നിന്ന് ഉൾക്കൊണ്ടുകൊണ്ടുള്ള സിനിമ മാത്രമാണ് വൈറസ്. അല്ലാതെ അതിനെ അതേപോലെ പറിച്ചു നടുകയായിരുന്നില്ല.


Click it and Unblock the Notifications