പുതിയ ചിത്രം ദിലീപിനൊപ്പമോ? പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെ വാസ്തവത്തെക്കുറിച്ച് സംവിധായകന്‍!

മോഹന്‍ലാലില്‍ നിന്നും മാറി ദിലീപിനെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ഉണ്ണിക്കൃഷ്ണന്‍ എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ദിലീപ് ആരാധഖരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമായിരുന്നു ഇത്. പ്രൊഫസര്‍ ഡിങ്കന് ശേഷമുള്ള പുതിയ പ്രഖ്യാപനമായിരിക്കുമോ ഇതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താമെന്നും തന്റെ അടുത്ത ചിത്രം ഏതാണെന്ന കാര്യത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ബി ഉണ്ണിക്കൃഷ്ണന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിനെ നായകനാക്കിയൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. നിര്‍മ്മാതാവിനെ വരെ ലഭിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം ആ കൂടിച്ചേരല്‍ നടക്കാതെ പോവുകയായിരുന്നു. ദിലീപിന്റെ സിനിമാജീവിതത്തിലെ തന്നെ സുപ്രധാനമായ സിനിമകളിലൊന്നായി മാറിയേക്കാവുന്ന പ്രമേയമായിരുന്നു ഇതിന്റേത്. മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസിന് ശേഷം ദിലീപിനെ സമീപിച്ചപ്പോള്‍ അദ്ദേഹം രണ്ട് സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാന്‍ നിശ്ചയിച്ചിരുന്നു. തിരക്കഥ കാണിച്ചപ്പോള്‍ ഇത് ദിലീപിന് അനുയോജ്യമാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ദിലീപിന്റെ തിരക്ക് കാരണം ചിത്രം നീണ്ടതോടെ വേണ്ട ഭേദഗതി വരുത്തി മോഹന്‍ലാലിനെ നായകനാക്കുകയായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

B Unnikrishanan

സജീവ് പാഴൂര്‍, ദിലീഷ് നായര്‍, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലൊരുക്കുന്ന സിനിമയുടെ പണിപ്പുരയിലാണ് താന്‍. ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഈ സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നുവെങ്കിലും പുതിയ വിവരങ്ങള്‍ ലഭിക്കാത്തതില്‍ സിനിമാപ്രേമികള്‍ അതൃപ്തരായിരുന്നു. ദിലീപുമായി സിനിമ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X