ശോഭനയുടെ മകളല്ല അത്.. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്!

By Nimisha

നടി ശോഭനയുടെ മകളെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അനന്തനാരായണിയേയും എടുത്തു നില്‍ക്കുന്ന ശോഭന എന്ന തരത്തിലായിരുന്നു ചിത്രം പ്രചരിച്ചത്. എന്നാല്‍ താരത്തിന്റെ മകളായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തെക്കുറിച്ച് വിശദമാക്കിയിട്ടുള്ളത്.

സംവിധായകന്‍ ബാലു കിരിയത്തിന്റെ കൊച്ചുമകളാണ് അതെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബന്ധുക്കളാണ് ഇരുവരും. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

പെണ്‍കുട്ടിക്കൊപ്പം ശോഭന

പെണ്‍കുട്ടിക്കൊപ്പം ശോഭന

ഒരു പെണ്‍കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന ശോഭനയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. മകള്‍ അനന്തനാരായണിയാണ് അതെന്നായിരുന്നു പ്രചരിച്ചത്.

മകളാണെന്ന് പറഞ്ഞതിന് പിന്നില്‍

മകളാണെന്ന് പറഞ്ഞതിന് പിന്നില്‍

2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അനന്തനാരായണി എന്നാണ് മകള്‍ക്ക് താരം പേര് നല്‍കിയത്. ഗുരുവായൂരില്‍ വെച്ചാണ് ചോറൂണ് നടത്തിയത്. താരത്തോടൊപ്പം കുഞ്ഞിനെയയും കൂടി കണ്ടതോടെ ഇത് താരത്തിന്‍റെ മകളാണെന്ന് ആരാധകര്‍ കരുതുകയായിരുന്നു.

പാപ്പരാസികളുടെ മുന്നില്‍പ്പെടാതെ

പാപ്പരാസികളുടെ മുന്നില്‍പ്പെടാതെ

പാപ്പരാസികളിടെ കണ്‍വെട്ടത്ത് നിന്നും പരമാവധി അകലം പാലിച്ചാണ് ശോഭന മകളെ വളര്‍ത്തുന്നത്. താരങ്ങളെപ്പോലെ തന്നെ മക്കളും പ്രശസ്തരാവാറുണ്ട്. താരങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

വൈറലായ ആ ചിത്രം

വൈറലായ ആ ചിത്രം

സംവിധായകന്‍ ബാലു കിരിയത്തും ശോഭനയും ബന്ധുക്കളാണ് . സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരം ബാലു കിരിയത്തിന്‍റെ കൊച്ചുമകളോടൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X