»   » ഹോളിവുഡില്‍ നിന്ന് ആള് വരുന്നു, റിയലിസ്റ്റിക് ആക്ഷനുമായി പൃഥ്വിരാജ്

ഹോളിവുഡില്‍ നിന്ന് ആള് വരുന്നു, റിയലിസ്റ്റിക് ആക്ഷനുമായി പൃഥ്വിരാജ്

Written By:
Subscribe to Filmibeat Malayalam

സമീപകാലത്തായി മലയാള സിനിമയില്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതില്‍ മറ്റ് ഇന്റസ്ട്രിയുമായി മത്സരിക്കുന്ന മലയാള സിനിമ ഇപ്പോള്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കാന്‍ ഹോളിവുഡില്‍ നിന്നും ആളെ ഇറക്കുകയാണ്.

ആ വികൃതിക്കാരിയായ താരപുത്രിക്ക് കല്യാണം, ഒരേയൊരു ചിത്രത്തിലൂടെ ഹിറ്റായ അമുദയെ ഓര്‍മയില്ലേ?

ഇപ്പോഴിതാ പൃഥ്വിരാജിന്റെ രണം എന്ന ചിത്രത്തിന് വേണ്ടി ഹോളിവുഡില്‍ നിന്നും ആള് വരുന്നു. റിലീസിനൊരുങ്ങുന്ന നിവിന്‍ പോളിയുടെ ഹേ ജൂഡ് എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ നിര്‍മല്‍ സഹദേവ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം.

ranam

ഡെട്രോയിറ്റിലെയും ടോറന്റിലെയും തെരുവുകളില്‍ പ്രവൃത്തിയ്ക്കുന്ന ഗുണ്ടാ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ - ത്രില്ലര്‍ പാക്കേജാണ്. അമേരിക്കയിലാണ് ചിത്ര പൂര്‍ണമായും ചിത്രീകരിക്കുന്നത്.

ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡന്‍ കള്‍സ് തുടങ്ങിയ ലോക ശ്രദ്ധ നേടിയ വെബ് സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളായ ക്രിസ്ത്യന്‍ ബ്രുനെറ്റിയാണ് സിനിമയുടെ സംഘട്ടന സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. അഞ്ച് ഫൈറ്റ് രംഗങ്ങളും ഹെലികോപ്റ്റര്‍ ചേയ്‌സുമാണ് സിനിമയുടെ ആകര്‍ഷണം.

English summary
Realistic action in Prithviraj's Ranam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam