ആസിഫ് അലിയുടെ വിജയത്തിന് പിന്നിലെ രഹസ്യം ഇതാണ്! വീണ്ടും ഹിറ്റടിക്കാന്‍ താരം! അടുത്ത റിലീസ്?
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ആസിഫ് അലി. അവതാരകനായി ജോലി ചെയ്തുവരുന്നതിനിടയിലാണ് താരം സിനിമയില്‍ അരങ്ങേറിയത്. ഋതു എന്ന സിനിമയിലൂടെയായിരുന്നും അദ്ദേഹം തുടക്കം കുറിച്ചത്. വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്ന താരത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും തനിക്ക് അവതരിപ്പിക്കാനാവുമെന്ന് താരം തെളിയിച്ചിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. നായകനായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു സഹനായകനായും താരമെത്തിയത്. വൈറസിലെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.
മേരാനാം ഷാജി, ഉയരെ, വൈറസ്, ഉണ്ട തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുതിയ സിനിമയായ കക്ഷി അമ്മിണിപ്പിള്ളയും തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ജൂണ്‍ 21നാണ് ഈ സിനിമ എത്തുന്നത്. വക്കീലായാണ് താരം എത്തുന്നത്. പൊതുവെ പലരും കൊച്ചിക്കാരനായാണ് തന്നെ വിശേഷിപ്പിക്കാറുള്ളത്. ഈ ചിത്രത്തിലൂടെ അത് മാറ്റാനാവുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിക്കുന്നയാളാണ് താനെന്ന് താരം പറയുന്നു. ഇടയ്ക്കുള്ള ഇടവേള പോലും ആ വ്യത്യസ്തയുടെ ഭാഗമായാണ്. താന്‍ സീസണാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്നും താരം പറയുന്നു. മുന്‍പ് ചെയ്തതില്‍ നിന്നും തികച്ച വ്യത്യസ്തമായിരിക്കണം അടുത്ത സിനിമ. അങ്ങനെയാണ് കക്ഷി അമ്മിണി പിള്ളയിലേക്ക് എത്തിയതെന്നും താരം പറയുന്നു.


Click it and Unblock the Notifications











