»   » മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പേരിന് പിന്നിലും ഒരു കഥയുണ്ട്

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പേരിന് പിന്നിലും ഒരു കഥയുണ്ട്

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ സമരം കാരണമാണ് മുന്തിരിവള്ളികളുടെ റിലീസ് അനിയന്ത്രിതമായി നീണ്ടത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പുലിമുരുകന്‍ ഇഫക്റ്റിനു ശേഷം റിലീസ് ചെയ്യുന്ന ചിത്രമായതുകൊണ്ടു തന്നെ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

വെള്ളിമൂങ്ങയുടെ ഗംഭീര വിജയത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നത് എന്ന സിനിമയ്ക്ക് ആ പേരിടാന്‍ ഒരു കാരണമുണ്ട്. സിനിമയുടെ പേരും കഥയും തമ്മില്‍ വല്ല ബന്ധമുണ്ടോയെന്ന് ഒന്നു പരിശോധിച്ചു നോക്കാം.

ആ പേര് സെലക്റ്റ് ചെയ്യാനുള്ള കാരണം

പ്രണയം നഷ്ടപ്പെട്ട ഒരാളുടെ ജീവിതം വളരെ വരണ്ടതായിരിക്കും. ഇങ്ങനെ ഒരവസ്ഥയില്‍ പ്രണയം വീണ്ടും മൊട്ടിടുകയാണെങ്കില്‍ അവിടെ മുന്തിരിവള്ളികള്‍ തളിരിടും. അതാണ് ചിത്രത്തിന്റെ പാരും കഥയും തമ്മിലുള്ള ബന്ധമെന്നാണ് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നത്.

ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തമുള്ള കുടുംബ ചിത്രം

കുടുംബ പശ്ചാത്തലത്തില്‍ ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ക്ലൈമാക്‌സ് സീനുകളില്‍ മാത്രമേ സീരിയസ് അപ്രോച്ച് നടത്തിയിട്ടുള്ളൂ. അല്ലാത്ത സമയത്തൊക്കെ സന്ദര്‍ഭത്തിന് അനുസരിച്ചുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിമൂങ്ങയിലെപ്പോലെ കൗണ്ടര്‍ കോമഡിയല്ല മറിച്ച് സ്വിറ്റേഷണല്‍ കോമഡിയാണ് ചിത്രത്തിലേത്.

ചിത്രത്തിലേക്ക് കടന്നുവന്നത് നാലാമനായി

തിരക്കഥാകൃത്ത് സിന്ധുരാജ്, നിര്‍മ്മാതാവ് സോഫിയ പോള്‍, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷമാണ് ചിത്രത്തിലേക്ക് താന്‍ ജോയിന്‍ ചെയ്തതെന്നും സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു. തിരക്കഥാകൃത്തും നിര്‍മ്മാതാവും കൂടി മോഹന്‍ ലാലിനോട് കഥ പറഞ്ഞു, ലാലേട്ടന്‍ അഭിനയിക്കാന്‍ സമ്മതിച്ചു ഡേറ്റ് നല്‍കിയതിന് ശേഷമാണ് താന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്.

ഉലഹന്നാന്‍ ലാലേട്ടന് മാത്രം ചെയ്യാന്‍ കഴിയുന്നത്

ഉലഹന്നാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ആള്‍ മോഹന്‍ലാല്‍ തന്നെയാണെന്നാണ് സംവിധായകനും സമ്മതിക്കുന്നത്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിവരും നേരത്തേ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

സിനിമ കണ്ട മോഹന്‍ലാലിന്റെ പ്രതികരണം

സിനിമാ സമരം നടക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ ചിത്രം കണ്ടത്. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലാല്‍ ഈ സിനിമ കണ്ടത്. സിനിമ കണ്ടതിന് ശേം രാത്രിയില്‍ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സംവിധായകന്‍ പറഞ്ഞു.

മോഹന്‍ലാല്‍ മീന കെമിസ്ട്രി വീണ്ടും

നിരവധി സിനിമകളില്‍ ഒരുമിച്ച അഭിനയിച്ചിട്ടുണ്ട് മോഹന്‍ലാലും മീനയും. നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട കൂട്ടുകെട്ടിനെ വീണ്ടും സ്‌ക്രീനില്‍ അവതരിപ്പിച്ചാല്‍ വിരസത ഉണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഈ കൂട്ടുകെട്ട് വലിയ മുതല്‍ക്കൂട്ടാവുമെന്ന് തോന്നി.

പ്രമുഖ താരനിര അണിനിരക്കുന്നു

രണ്ട് സ്ഥലത്തായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വീട് , ജോലി സ്ഥലം എന്നിവിടങ്ങളിലായാണ് ഓരോ കഥാപാത്രങ്ങളും കടന്നുവരുന്നത്. അനൂപ് മേനോന്‍, ഐമ സെബാസ്റ്റിയന്‍, സനൂപ്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

English summary
Story behind the naming of the film Munthiri vallikal Thalirkumpol.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam