മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
സലിം കുമാര്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ പലരും പറഞ്ഞു, 'നടന് ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ അഹങ്കാരമാണെ'ന്ന്. ഈ കുറ്റം പറച്ചില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നതിന് ഒരു തെളിവ് കിട്ടിയിട്ടുണ്ട്.
പ്രമുഖ സിനിമാ മാഗസിനായ നാനയുടെ കവര്‍ഷൂട്ടിന് ചിരിക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ഒന്ന് പുഞ്ചിരിച്ചതേയുള്ളു. പുരസ്‌കാരം കിട്ടിയതിന്റെ അഹങ്കാരമാണെന്ന് പറയും എന്ന് ഭയന്നിട്ടാണത്രെ മമ്മൂട്ടി അന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തത്.
കടപ്പാട്: നാന

മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
ഇതാണ് ആ ഫോട്ടോ. നാനയുടെ കവര്‍ഷൂട്ടിന് വേണ്ടി എടുത്തതാണ് (കടപ്പാട് നാന).

മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
ജോഷി സംവിധാനം ചെയ്ത 'കുട്ടേട്ടന്‍' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു.

മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
മമ്മൂട്ടി, സരിത, മാതു എന്നിവരെ ഒരു കാറിനുമുന്നില്‍ നിര്‍ത്തി ചിരിക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി മാത്രം പുഞ്ചിരിച്ചു. സരിതയും മാതുവും നന്നായി ചിരിച്ചു.

മമ്മൂട്ടിയുടെ ആ പുഞ്ചിരിയ്ക്ക് പിന്നില്‍
'ഉറക്കെ ചിരിച്ചാല്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയ അഹങ്കാരം കൊണ്ടാണെന്നു പറയും. വിഷാദത്തില്‍ നിന്നാല്‍ ഭരത് അവാര്‍ഡ് കിട്ടിയല്ലോ. ഇനി ഔട്ടാകുന്ന വിഷമം കൊണ്ടാണെന്നു പറയും. അതുകൊണ്ടാണ് സന്തോഷത്തിനും ദുഃഖത്തിനും ഇടയ്ക്കുള്ള ചിരിചിരിച്ചത്.' -മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications