»   » ഇന്റര്‍വെല്ലിന് ശേഷം ഞാന്‍ മരിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ മനസ്സില്ലെന്ന് മമ്മൂട്ടി, എന്നിട്ടോ ?

ഇന്റര്‍വെല്ലിന് ശേഷം ഞാന്‍ മരിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ മനസ്സില്ലെന്ന് മമ്മൂട്ടി, എന്നിട്ടോ ?

By: Rohini
Subscribe to Filmibeat Malayalam

ഇതൊക്കെ കൊണ്ടാണ് പണ്ട് പലരും മമ്മൂട്ടി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞത്. എന്തെങ്കിലും താത്പര്യക്കുറവോ ഇഷ്ടക്കുറവോ ഉണ്ടെങ്കില്‍ മുഖം നോക്കാതെ, വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ മമ്മൂട്ടി തുറന്നടിയ്ക്കും. പക്ഷെ ആ കോപം അല്പം നേരം മാത്രമേ ഉണ്ടാവും. എന്താണെന്ന് മനസ്സിലായാല്‍ യോജിച്ചു നില്‍ക്കും.

മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല എന്ന് ഫാസില്‍, ഞെട്ടിച്ച പ്രകടനം

ഈ ധാര്‍ഷ്ട്യം സിനിമയില്‍ വരുന്നതിന് മുന്‍പേ മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്നു എന്നാണ് കേട്ടറിവ്. സിനിമയില്‍ വലിയ സ്റ്റാറായി പേരെടുക്കും മുന്‍പ് മമ്മൂട്ടി കാണിച്ച അത്തരമൊരു ധാര്‍ഷ്ട്യമാണ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്.

ചക്കരയുമ്മ എന്ന ചിത്രം

1984 ല്‍ സാജന്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രമാണ് ചക്കരയുമ്മ. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ജഗന്‍ പിക്‌ചേഴ്‌സ് അപ്പച്ചനായിരുന്നു ചിത്രം നിര്‍മിച്ചത്. മമ്മൂട്ടി, മേനക, ബേബി ശാലിനി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

വേണ്ട എന്ന് വച്ചു

ചിത്രത്തിന്റെ കഥ പറയാനായി സംവിധായകനും തിരക്കഥാകൃത്തും മമ്മൂട്ടിയെ സമീപിച്ചപ്പോള്‍, കഥ കേട്ട മമ്മൂട്ടി ആദ്യം സിനിമ വേണ്ട എന്ന് വച്ചിരുന്നു. ഇടവേളയ്ക്ക് മുന്‍പ് മമ്മൂട്ടിയുടെ കഥാപാത്രം മരിക്കുന്നതാണ് കാരണം.

മമ്മൂട്ടി പറഞ്ഞ വാക്ക്

ഇന്റര്‍വെല്ലിന് ശേഷം ഞാന്‍ മരിക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ എനിക്ക് മനസ്സില്ല എന്നാണ് അന്ന് മമ്മൂട്ടി സംവിധായകനോടും നിര്‍മാതാവിനോടും തിരക്കഥാകൃത്തിനോടും പറഞ്ഞത്.

പിന്നീട് സമ്മതിച്ചത്

എന്നാല്‍ പിന്നീട് മമ്മൂട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന നിര്‍മാതാവ് അപ്പച്ചന്‍, സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മറ്റും വിശദമായി പറഞ്ഞുകൊടുത്തപ്പോഴാണ് അഭിനയിക്കാന്‍ മമ്മൂട്ടി തയ്യാറായത്.

Dulquer Salmaan's Car Number is Just Amazing!

സിനിമ സൂപ്പര്‍ ഹിറ്റ്

സിനിമ വന്‍ വിജയമായി. കുടുംബ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. സംവിധായകന്‍ സാജന്‍ മലയാള സിനിമയില്‍ പിന്നീട് ചക്കര ഉമ്മ സാജന്‍ എന്ന് അറിയപ്പെടുകയും ചെയ്തു.

English summary
Reason Behind why Mammootty Refused to Act in This Movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam