»   » നരേന്റെ പേരിന് പിന്നിലെ രഹസ്യം

നരേന്റെ പേരിന് പിന്നിലെ രഹസ്യം

Posted By:
Subscribe to Filmibeat Malayalam

നരേന്‍ എന്ന പേരു കേട്ടപ്പോള്‍ ആദ്യം ഒരു സംശയം തോന്നിയില്ലേ? എന്താ ഇത് സാധനം എന്ന്. മലയാളവുമല്ല തമിഴുമല്ല. തൂലിക നാമത്തിന്റെ ഒരു ചവര്‍പ്പും. സംഭവം സിനിമാനടന്റെ പേരാണെന്ന് ഓര്‍ക്കണം. സുനില്‍ കുമാര്‍ എന്ന പേരിലെ ഒരു സൈക്കിള്‍ ബാലന്‍സില്ലാത്ത അവസ്ഥ മാറികിട്ടാനാണ് നരേന്‍ എന്ന പേരിലേക്ക് താരം പരകായ പ്രവേശം നടത്തിയത്. സ്റ്റഡി ആയി നില്ക്കുമ്പോഴും ഒരു ആട്ടം നരേന്റെ ബോഡിക്ക് കാണുന്നില്ലേ? ഉണ്ട് ആ ചാഞ്ചാട്ടം പേരിടീല്‍ കര്‍മ്മത്തിലും പില്‍ക്കാലത്ത് നരേന് പ്രശ്‌നമായേ്രത

പഴയകാലത്ത് സിനിമയില്‍ വരുന്നവര്‍ക്ക് ലക്കിപേരുകള്‍ നല്കാന്‍ തിക്കുറിശ്ശി സജീവമായുണ്ടായിരുന്നു.പ്രേം നസീറും, മധുവും, മമ്മൂട്ടിയും ജോസ്പ്രകാശുമൊക്കെ തിക്കുറിശ്ശി കൊടുത്ത പേരുകൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയവരാണ്. നരേന്റെ കാലമായപ്പോഴേക്കും തിക്കുറിശ്ശിയുടെകാലം കഴിഞ്ഞു.

അച്ചുവിന്റെ അമ്മയില്‍ ക്ലച്ചുപിടിച്ചു എന്നു കണ്ടാണ് തമിഴിനും മലയാളത്തിനും ദഹിക്കുന്ന ഒരു പേരു തേടി സുനില്‍ കുമാര്‍ ധനുഷ് എന്ന പേരു കണ്ടെത്തിയത്. ഒരു മെലിഞ്ഞുണങ്ങിയ ചെക്കനുണ്ട് അതേ പേരില്‍ തമിഴില്‍. സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കണ്ണുംനട്ട് പൊങ്ങിവരുന്നു. ആളെ കണ്ടാല്‍ താരത്തിന്റെ ലുക്കൊന്നുമില്ലെങ്കിലും ആളൊരു ഒന്നൊന്നര താരം തന്നെയാണെന്ന് പിന്നീട് മനസ്സിലായി.

ധനുഷ് എന്ന പേര് വേദനയോടെ ഒഴിവാക്കിയത് ആര്യന്‍ എന്ന പേരു മനസ്സില്‍ വേരുപിടിപ്പിച്ച ശേഷമാണ്. നല്ല റോയല്‍ പേര് സ്വയം അങ്ങിനെ ആര്യനായ് അതാ വടക്കേ മലബാറിന്റെ മൂലയില്‍ നിന്ന് ഒരുത്തന്‍ വന്ന് ചാടി ആളാകുന്നു ആര്യ. അവനും സൂപ്പര്‍മാനാകുന്ന കാഴ്ചയാണ് സുനില്‍കുമാര്‍ നോക്കി നിന്നു കണ്ടത്. ഒടുവില്‍ നരേന്ദ്രന്‍ എന്ന പേരിലെ കടുപ്പമുള്ള 'ന്ദ്രനെ' അങ്ങ് മാറ്റി വരുന്നതുവരട്ടെ എന്ന് കരുതി നരേന്‍ എന്നാക്കി.

സത്യം പറയാമല്ലോ ആ പേര് സുനില്‍കുമാറിനേക്കാള്‍ എടുപ്പുണ്ടെന്നല്ലാതെ പേരിലെ സുനില്‍ കുമാറിത്തം ഇനിയും വിട്ടുപോയിട്ടില്ല. പേരും ഒരു വലിയ കാര്യമാണെന്ന് ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോധ്യപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് സാക്ഷാല്‍ നരേന്‍. പേരിലെ ജാതകദോഷം തീരുമായിരിക്കും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് സുനില്‍കുമാര്‍ എന്ന നരേന്‍.

English summary
For Narain, the hero of Chitthiram Paesudhedi, it was unimaginable! Becoming a celebrity, not overnight, but slowly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam