»   » വിനീതിന്റെ നിവിന്‍ പോളി ചിത്രത്തില്‍ ഗൗതം മേനോന്‍ അഭിനയിക്കാന്‍ കാരണം?

വിനീതിന്റെ നിവിന്‍ പോളി ചിത്രത്തില്‍ ഗൗതം മേനോന്‍ അഭിനയിക്കാന്‍ കാരണം?

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. മലയാളിയായ, തമിഴ് സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും ആകര്‍ഷിക്കുന്ന വാര്‍ത്ത.

തമിഴില്‍ ശ്രദ്ധ നേടിയ സംവിധായകനായിട്ടു കൂടെ അഭിനയത്തില്‍ തുടക്കം മലയാളത്തിലാണ്. മലയാളിയാണെങ്കിലും ഒരു സിനിമ പോലും മാതൃഭാഷയില്‍ സംവിധാനം ചെയ്തില്ല എന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ ഗൗതം മലയാളത്തില്‍ അഭിനയിക്കുന്നു എന്നത് വിശ്വസിക്കാല്‍ അല്പം പ്രയാസമായിരുന്നു. എന്നാല്‍ അത് സത്യമാണ്.


vineeth-gautham-nivin

എന്തുകൊണ്ട് വിനീത് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് ചോദ്യത്തിന് ഗൗതമിന്റെ ഉത്തരം വളരെ സിംപിള്‍ ആണ്, 'എനിക്ക് വിനീത് ശ്രീനിവാസന്റെ സിനിമകള്‍ ഇഷ്ടമാണ്'. ഒരു തമിഴ് മാധ്യമത്തിന് നല്‍കയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരു ചെറിയ കഥാപാത്രം എനിക്കായി മാറ്റിവച്ചിട്ടുണ്ട് എന്ന് വിനീത് വന്ന് പറഞ്ഞപ്പോള്‍ എനിക്ക് നോ പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ വിനീത് ശ്രീനിവാസനൊപ്പം വര്‍ക്ക് ചെയ്യാം എന്ന് പറഞ്ഞതിന്റെ പ്രധാന കാരണം വനീത് ശ്രീനിവാസന്റെ സിനിമകളുടെ അന്തരീക്ഷത്തില്‍ നിന്ന് ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്- ഗൗതം പറഞ്ഞു.

English summary
Reason for Gautham Menon to act in Vineeth Sreenivasan movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam