»   » സെറ്റില്‍ നിവിന്‍ ഭയങ്കര സീരിയസായിരുന്നു, റീബാ മോണിക്കാ ജോണ്‍ പറയുന്നു

സെറ്റില്‍ നിവിന്‍ ഭയങ്കര സീരിയസായിരുന്നു, റീബാ മോണിക്കാ ജോണ്‍ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

റീബാ മോണിക്കാ ജോണിന്റെ അരങ്ങേറ്റ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ നല്ല സന്തോഷമായിരുന്നു. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ നിവിന്‍ പോളി നല്ല സീരിയസായിരുന്നു. അതുക്കൊണ്ട് തന്നെ ആദ്യം കുറച്ച് പേടി തോന്നി. പിന്നീട് അത് മാറുകെയും ചെയ്തു. റീബാ മോണിക്കാ ജോണ്‍ പറയുന്നു.

മുമ്പ് നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നു. പ്രേമം സിനിമ കണ്ടാല്‍ നിവിന്‍ പോളിയോട് ശരിക്ക് ഇഷ്ടം തോന്നി പോകും. താന്‍ ആദ്യം അഭിനയിക്കേണ്ടിയിരുന്നത് നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തിലായിരുന്നു. ചിത്രത്തില്‍ സെലിന്റെ വേഷം അവതരിപ്പിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നതായും റീബ പറയുന്നു. എന്തായാലും ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ കൂടെ അഭിനയിച്ചപ്പോള്‍ ആ നിരാശ മാറിയെന്നും റീബാ ജോണ്‍ പറയുന്നു.


rebajohn

മിടുക്കി എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് റീബയ്ക്ക് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. തന്റെ ഷോ കണ്ടിട്ടാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ദിനേഷ് പ്രഭാകര്‍ ചിത്രത്തില്‍ നല്ലൊരു വേഷമുണ്ടെന്നും അഭിനയിക്കാന്‍ തയ്യാറാണോ എന്നും ചോദിക്കുന്നത്. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ വിനീതേട്ടന്‍(വിനീത് ശ്രീനിവാസന്‍) വിളിച്ചപ്പോള്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. റീബാ ജോണ്‍ പറയുന്നു.


വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെ ആദ്യ കുടുംബ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഏപ്രില്‍ 8ന് റിലീസ് ചെയ്ത ചിത്രം 1.35 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

English summary
Reba Monica John about nivin Pauli.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam