നിവിന്റെ നായികയ്ക്ക് അന്യഭാഷയില്‍ ഭാഗ്യം തെളിഞ്ഞു, റെബ മോണിക്ക ചുവട് വച്ച് കയറുന്നു
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് റെബ മോണിക്ക ജോണ്‍ എന്ന നായിക സിനമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നായികയായിരുന്നുവെങ്കിലും വളരെ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് മാത്രമേ റെബയ്ക്ക് ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തില്‍ നീരജ് മാധവിന്റെ നായികയായെത്തി.
മലയാളത്തില്‍ അധികമൊന്നും ഭാഗ്യം റെബയെ തുണച്ചില്ല. റെബ മോണിക്ക ജോണ്‍ എന്ന നടിയുടെ കഴിവ് തിരിച്ചറിഞ്ഞ ചിത്രമായിരുന്നു വിജയ് നായകനായ ബിഗില്‍. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഡ് അക്രമണത്തിന് ശേഷം അതിജീവിയ്ക്കുന്ന പെണ്‍കുട്ടിയുടെ റോള്‍ റെബ മികവുറ്റതാക്കി. അതിന് ശേഷം ഇതാ, നടിയെ തേടി അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. തമിഴിലും കന്നടയിലും കൈ നിറയെ ചിത്രങ്ങള്‍.

Recommended Video
കരിയറിലെ ഏറ്റവും മികച്ച സിനിമ സംഭവിയ്ക്കാന്‍ പോകുന്ന സന്തോഷത്തിലാണ് റെബ മോണിയ്ക്ക. തന്റെ രണ്ടാമത്തെ കന്നട സിനിമ നടി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. കന്നടയിലെ യുവ സൂപ്പര്‍ സ്റ്റാറായ ധന്‍ജയ നായകനാകുന്ന രത്‌ന പ്രപഞ്ച എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് റെബ മോണിക്ക ജോണാണ്. കെജിഎഫ് എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് സിനിമ നിര്‍മിച്ച കാര്‍തിക് ഗൗഡയാണ് സിനിമ നിര്‍മിയ്ക്കുന്നത്. റെബയെ സംബന്ധിച്ച് കന്നടയില്‍ സ്വപ്‌ന തുല്യമായ അവസരമാണിത്.
ദയവിട്ടു ജമനിസി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ റോഹിത് പടകിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീഷ കുടുവല്ലി ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് ബി അജനീഷ് ലോക്‌നാഥാണ്. അടുത്ത മൂന്ന് നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും എന്നാണ് ഔദ്യോഗിക വിവരം.
അതേ സമയം റെബയുടെ ആദ്യ കന്നട സിനിമയല്ല രത്‌ന പ്രപഞ്ച. നേരത്തെ സകലകല വല്ലഭ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. തമിഴില്‍ വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ എന്ന ചിത്രത്തിലാണ് അടുത്തതായി റെബ അഭിനയിക്കാന്‍ പോകുന്നത്. നവാഗതനായ മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ മേനോന്‍, റൈസ വില്‍സണ്‍, മഞ്ജിമ മോഹന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ബിഗില്‍ എന്ന സിനിമയാണ് എഫ് ഐ ആറിലേക്കുള്ള അവസരം റെബ മോണിക്കയ്ക്ക് നേടിക്കൊടുത്തത്.


Click it and Unblock the Notifications











