twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവ് കേള്‍ക്കാന്‍ വേണ്ടിയാ, 'രാജാവിന്റെ മകന്‍' എന്ന് പറഞ്ഞ് വന്നയാള്‍ക്ക് ഇപ്പോള്‍ അഡ്രസ്സേ ഇല്ല!!

    By Rohini
    |

    സൂപ്പര്‍സ്റ്റാറിന്റെ മകന്‍ സൂപ്പര്‍സ്റ്റാര്‍ ആകും എന്ന് പറയുന്നത് വിഡ്ഡിത്തമാണ്. കഴിവും ഭാഗ്യവും ഉണ്ടെങ്കില്‍ മാത്രമേ സിനിമ എന്ന വലിയ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയൂ. ഞാന്‍ സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്ന് പറഞ്ഞ് വന്ന പലരും ഇന്ന് എവിടെയാണെന്ന് പോലും അറിയില്ല. അതേ സമയം വിജയിച്ചവരില്ല എന്നല്ല.

    എന്റെ മകള്‍ക്ക് ഞാനേ ഉള്ളൂ എന്ന് അപ്പോള്‍ മനസ്സിലായി; കമലുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ഗൗതമി

    മലയാളത്തില്‍ ഇപ്പോള്‍ ഒത്തിരി താര പുത്രന്മാര്‍ നായകന്മാരായി അരങ്ങേറുന്നുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ്, ജയറാമിന്റെ മകന്‍ കാളിദാസ്, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍.. അങ്ങനെ അങ്ങനെ അങ്ങനെ... ഇവര്‍ക്കിടയില്‍ സിംഹാസനം നഷ്ടപ്പെട്ട താരപുത്രന്മാരുമുണ്ട്, നോക്കാം

    ഷാനവാസ്

    ഷാനവാസ്

    നിത്യ ഹരിത നായകന്‍ നസീറിന്റെ മകന്‍ ഷാനവാസ് 'രാജാവിന്റെ മകന്‍' എന്ന വിശേഷണവുമായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്. ബാലചന്ദ്ര മേനോനാണ് പ്രേമ ഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെ ഷാനവാസിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്നും ഒത്തിരി ചിത്രങ്ങള്‍ അഭിനയിച്ചെങ്കിലും പ്രേം നസീറിന്റെ പിന്‍ഗാമി ആകാനോ താരമൂല്യം നേടാനോ ഷാനവാസിന് കഴിഞ്ഞില്ല

    റഷീദ് ഉമ്മര്‍

    റഷീദ് ഉമ്മര്‍

    മലയാള സിനിമയിലെ ആദ്യത്തെ സുന്ദരനായ വില്ലന്‍ ആരാണെന്ന് ചോദിച്ചാല്‍ കെപി ഉമ്മറിന്റെ പേര് പറയും മലായാളികള്‍. കണ്ണാരം പൊത്തി പൊത്തി എന്ന ചിത്രത്തിലൂടെയാണ് ഉമ്മറിന്റെ പുത്രന്‍ റഷീദ് ഉമ്മര്‍ അരങ്ങേറ്റം കുറിച്ചത്. ഒരു വടക്കന്‍ വീരഗാഥയിലെ കണ്ണപ്പനുണ്ണി എന്ന കഥാപാത്രം ശ്രദ്ധക്കപ്പെട്ടെങ്കിലും മുന്നോട്ട് വരാന്‍ കഴിഞ്ഞില്ല

     സജി സോമന്‍

    സജി സോമന്‍

    നായകനായും വില്ലനായും മൂന്ന് പതിറ്റാണ്ട് കാലം മലയാള സിനിമ അടക്കി വാണ നടനാണ് എംജി സോമന്‍. എകെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് സോമന്റെ മകന്‍ സജി സോമന്റെ രംഗ പ്രവേശം. തുടര്‍ന്നും ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്‌തെങ്കിലും സോമന്റെ അഭിനയ ചാതുര്യം പ്രകടിപ്പിയ്ക്കാനോ, ആ പേര് നിലനിര്‍ത്താനോ മകന് സാധിച്ചില്ല

    വിഷ്ണു

    വിഷ്ണു

    മലയാള സിനിമയുടെ ബാല്യം മുതല്‍ കൂടെയുള്ള നടിയാണ് ഷീല. നിത്യ ഹരിത നായകനൊപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ച് ഗിന്നസ് ബുക്ക് വരെ കയറി. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലൂടെ താഹയാണ് ഷീലയുടെ മകന്‍ വിഷ്ണുവിനെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമെല്ലാം ഭാഗ്യം പരീക്ഷിച്ചെങ്കിലും താരപുത്രന് എങ്ങും എത്താന്‍ കഴിഞ്ഞില്ല.

    English summary
    Recognize These Star Kids Who Were Not Successful
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X