ആര് പറഞ്ഞു വില്ലന്‍ പുലിമുരുകനെ പിന്നിലാക്കില്ലെന്ന്? റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി വില്ലന്‍ റെഡി!

പുലിമുരുകനെ പിന്നിലാക്കാന്‍ വില്ലന്‍ ഒരുങ്ങുന്നത് റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി.

By Jince K Benny

ആരാവങ്ങളില്ലാതെ മലയാള സിനിമയിലെ റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് തിരുത്തി എഴുതിക്കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍. പുലിമുരുകന് ശേഷം മാസ് റിലീസിന് ഒരുങ്ങുന്ന വില്ലന്‍ നിരവധി റെക്കോര്‍ഡുകള്‍ ഇതിനോടകം സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

പുലിമുരുകന്‍ സ്ഥാപിച്ച റെക്കോര്‍ഡുകളാണ് വില്ലന് മുന്നിലുള്ള വലിയ വെല്ലുവിളികള്‍. ബോക്‌സ് റെക്കോര്‍ഡ് ഒഴികെയുള്ള പലതും വില്ലന്‍ സ്വന്തമാക്കി. റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെ ബോക്‌സ് ഓഫീസും പിടിച്ചടക്കാനുള്ള തയാറെടുപ്പിലാണ് മോഹന്‍ലാല്‍.

ഫാന്‍സ് ഷോകള്‍

ഫാന്‍സ് ഷോകള്‍

റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെ ഫാന്‍സ് ഷോകളുടെ കാര്യത്തില്‍ റെക്കോര്‍ഡിടാനാണ് വില്ലന്റെ നീക്കം. ഇതിനോടകം 125 ഫാന്‍സ് ഷോകളാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഷോകള്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ഷോ

ആദ്യ ഷോ

ഒക്ടോബര്‍ 27നാണ് വില്ലന്‍ മാക്‌സ് ലാബ് പ്രദര്‍ശനത്തിക്കുന്നത്. 250ല്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസിനെത്തും. രാവിലെ എട്ട് മണിയോടെ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ പുലിമുരുകനെ നിലവില്‍ വില്ലന്‍ മറികടന്ന് കഴിഞ്ഞു.

പുലിമുരുകന്റെ റെക്കോര്‍ഡ്

പുലിമുരുകന്റെ റെക്കോര്‍ഡ്

ആദ്യ ദിന കളക്ഷനും ബോക്‌സ് ഓഫീസ് ഗ്രോസുമാണ് വില്ലന് മുന്നിലുള്ള പുലിമുരുകന്റെ വെല്ലുവിളികള്‍. ഫാന്‍സ് ഷോകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ആദ്യ ദിന കളക്ഷന് പുലിമുരുകനെ അതിവേഗം പിന്നിലാക്കാന്‍ വില്ലന് സാധിക്കും.

സാറ്റലൈറ്റ് അവകാശം

സാറ്റലൈറ്റ് അവകാശം

സാറ്റലൈറ്റ് അവകാശത്തിന്റെ കാര്യത്തില്‍ പുലിമുരുകന് തൊട്ട് പിന്നാലാണ് വില്ലന്‍ ഇടം നേടിയിരിക്കുന്നത്. ഏഴ് കോടി രൂപയ്ക്കാണ് സൂര്യ ടിവി വില്ലന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഗള്‍ഫിലും റിലീസിന്

ഗള്‍ഫിലും റിലീസിന്

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നവംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും. നിലവില്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായി പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോക്ക് ലൈന്‍ വെങ്കിടേഷാണ്.

ഓഡിയോ അവകാശം

ഓഡിയോ അവകാശം

ഒരു മലയാള ചിത്രത്തിന് ഓഡിയോ അവകാശ ഇനത്തില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വില്ലന്റെ ഓഡിയോ അവകാശം വിറ്റ് പോയിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ജംഗ്ലീ മ്യൂസിക്‌സ് വില്ലന്റെ ഓഡിയോ സ്വന്തമാക്കിയിരിക്കുന്നത്.

വന്‍താര നിര

വന്‍താര നിര

മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യര്‍ എത്തുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് തമിഴ് താരം വിശാലാണ്. വില്ലന്‍ വേഷത്തിലാണ് വിശാല്‍ എത്തുന്നത്. വിശാലിന്റെ ജോഡിയായി ഹന്‍സികയും എത്തുന്ന വില്ലനില്‍ തെലുങ്ക് താരങ്ങളായ ശ്രീകാന്തും റാഷി ഖന്നയും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായി എത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X