ലൈല ഓ ലൈലയ്ക്ക് റെക്കോഡ് സാറ്റലൈറ്റ് തുക

By Aswathi

നിലവാരമില്ലാത്ത സിനിമകള്‍ ഇറങ്ങുന്നതുകൊണ്ട് സാറ്റലൈറ്റ് തുക ലഭിയ്ക്കുന്നില്ലെന്നതാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നലനില്‍ക്കുന്ന പ്രതിസന്ധികളിലൊന്ന്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിന് അങ്ങനെ ഒരു പ്രശ്‌നമേ ഉദിയ്ക്കുന്നില്ല.

റെക്കോഡ് തുക നല്‍കി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഒരു പ്രമുഖ മലയാളം ചാനല്‍ സ്വന്തമാക്കി എന്നതാണ് ലേറ്റസ്റ്റ് വാര്‍ത്ത. മഴവില്‍ മനോരമയാണത്രെ വലിയൊരു തുക നല്‍കി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നത്. എന്നാല്‍ ആ തുക എത്രയാണെന്ന് പറയാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ല.

lailaa-olailaa

ഈ ബിഗ് ബജറ്റ് ചിത്രത്തിന് അകമഴിഞ്ഞ പിന്തുണയാണ് മഴവില്‍ മനോരമ നല്‍കിയതെന്നും അതുകൊണ്ട് തന്നെ ലൈല ഓ ലൈലയുടെ നന്ദി ചാനലിന് അറിയിക്കുന്നതിനായി ചാനലിന്റെ ലോഗോ ചിത്രത്തിന്റെ പോസ്റ്ററുകളിലും ബാനറുകളിലും ഹോര്‍ഡിംഗുകളിലും ഉള്‍പ്പെടുത്തുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാലിനെയും അമല പോളിനെയും താരജോഡികളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോളിവുഡില്‍ ശ്രദ്ധേയനായ സുരേഷ് നായരാണ്. സത്യരാജ്, ജോയ് മാത്യു, ജുനൈദ് ഷെയ്ഖ്, കൈനത് അറോറ എന്നവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

ഫൈന്‍കര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് കോട്ടായി, ബിജോ ആന്റണി, പ്രീത നായര്‍ എന്നവര്‍ ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രേയിലറിനും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ചിത്രം മെയ് ഏഴിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X