റെഡ് ചീല്ലീസ് ആഗസ്റ്റ് 17ന് ആരംഭിയ്‌ക്കും
അലിഭായ് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിയ്‌ക്കുന്ന റെഡ് ചില്ലീസിന്റെ ചിത്രീകരണം ആഗസ്‌റ്റ് 17ന് ആരംഭിയ്‌ക്കും.
നേരത്തെ തീരുമാനിച്ചിരുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ കാസിനോവയുടെ ഷൂട്ടിംഗ് മാറ്റിവെച്ചതിനാല്‍ റെഡ് ചില്ലീസിന്റെ ചിത്രീകരണം നേരത്തെയാക്കാന്‍ ഷാജി തീരുമാനിയ്‌ക്കുകയായിരുന്നു.
അധോലോക നായകനായ ഒമറും പ്രശസ്‌തരായ ഒമ്പത് റേഡിയോ ജോക്കികളായ പെണ്‍കുട്ടികളും തമ്മിലുള്ള കൗതുകരമായ കഥയാണ് റെഡ് ചില്ലിയിലേത്.
തന്റെ മുന്‍ ചിത്രമായ ചിന്താമണിയുടെ അതെ പാറ്റേണില്‍ തന്നെ ഒരു കൊലപാതകത്തിന്റെ ദുരൂഹതയെ കേന്ദ്രമാക്കി തന്നെയാണ് എ.കെ സാജന്‍ റെഡ് ചില്ലീസിന്റെ കഥയൊരുക്കിയിട്ടുള്ളത്.
രജപുത്രയുടെ ബാനറില്‍ രഞ്‌ജിത് നിര്‍മ്മിയ്‌ക്കുന്ന ചിത്രം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കും.
ഇതിന് മുമ്പ് ഷാജി-സാജന്‍-രജപുത്ര കൂട്ടുക്കെട്ടില്‍ നിര്‍മ്മിച്ച ചിന്താമണി കൊലക്കേസ് വന്പന്‍ വിജയമായിരുന്നു. ഇതിന്റെ തമിഴ് പതിപ്പായ എല്ലാം അവന്‍ സെയ്യല്‍ അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications