ലാലിനും മഞ്ജുവിനുമൊപ്പം റീനു
കുറഞ്ഞകാലം കൊണ്ട് മലയാളത്തിലെ ഇരുത്തംവന്ന നായികമാരുടെ പട്ടികയിലേക്ക് കയറിക്കൂടിയ നടിയാണ് റീനുമാത്യൂസ്. സൂപ്പര്‍താരം മമ്മൂട്ടിക്കൊപ്പം രണ്ടുചിത്രങ്ങളില്‍ നായികാ വേഷം. പൃഥ്വിക്കൊപ്പം സപ്തമശ്രീ തസ്‌ക്കര. ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് റീനു.
മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ റീനുവുമുണ്ടാകും. ഡിസംബര്‍ പത്തിന് ചിത്രത്തിന്റെ സെറ്റില്‍ റീനുവെത്തും. ഒരിടവേളയ്ക്കുശേഷം സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ടീം ഒന്നിക്കുമ്പോള്‍ മഞ്ജുവാര്യരും ഇവര്‍ക്കൊപ്പമെത്തുന്നത് ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്.

നടന്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് വിദ്യാസാഗറാണ്. ആശിര്‍വീദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











