മമ്മൂട്ടിയുടെ 'ഭാര്യ' മോഹന്‍ലാലിനൊപ്പം
ഇമ്മാനുവല്‍, പ്രെയ്‌സ് ദി ലോര്‍ഡ് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഭാര്യയായെത്തിയ റീനു മാത്യൂസിനെ ഇന്നും മമ്മൂട്ടിയുടെ നായിക എന്ന് തന്നെയാണ് വിളിക്കുന്നത്. റീനുവിന്റെ അരങ്ങേറ്റം മമ്മൂട്ടിയ്‌ക്കൊപ്പം ആയതുകൊണ്ട് മാത്രമല്ല, രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ തന്നെ റീനു-മമ്മൂട്ടി കോമ്പിനേഷന്‍ മികച്ചതാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തി കഴിഞ്ഞു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മമ്മൂട്ടിയുടെ ഭാര്യയായി ശ്രദ്ധനേടി റീനു മാത്യുവിന്റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റീനു മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. വീണ്ടുമൊരു ലെജന്റിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം റീനു ഫേസ്ബുക്കിലെഴുതി.

റീനു മാത്യൂസിന്റെ യഥാര്‍ത്ഥ ജീവിതവുമായി സാമ്യമുള്ള കഥപാത്രമായി തന്നെയാണത്രെ നടി സിനിമയിലുമെത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ കേന്ദ്ര നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജിനൊപ്പം 'സപ്തമ ശ്രീ തസ്‌കര' എന്ന ചിത്രം ചെയ്തതിന് ശേഷം റീനു ചെറിയ ഒരിടവേളയിലായിരുന്നു. വലിച്ചു വാരി സിനിമകള്‍ ചെയ്യുന്നതിന് പകരം, നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് എന്നും ശ്രദ്ധ കൊടുക്കുന്ന നടിയാണ് റീനു മാത്യൂസ്.


Click it and Unblock the Notifications