സുഖം മോഡേണ്‍ ഡ്രസ്സ് തന്നെയാണ്: റീനു
ഇമ്മാനുവല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് റീനു മാത്യൂസ്. ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ ഭാര്യയായി തീര്‍ത്തും ഒരറു കുടുംബിനിയുടെ വേഷത്തിലാണ് റീനു എത്തിയത്. തുടര്‍ന്ന് പ്രൈസ് ദി ലോര്‍ഡ് എന്ന ചിത്രത്തില്‍ വീണ്ടും മമ്മൂട്ടിയുടെ നായികയായെത്തിയ റീനു അവിടെയും ഒരു ഉത്തമ ഭാര്യയുടെ വേഷമണിഞ്ഞു.
ഇങ്ങനെ ഒന്നു രണ്ടു ചിത്രങ്ങളില്‍ കുടുംബപ്രേക്ഷകര്‍ക്ക് ഇണങ്ങുന്ന വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുകരുതി റീനു മോഡേണ്‍ അല്ലെന്ന് ആരും തെറ്റിദ്ധരിക്കരുത്. നാടന്‍ വസ്ത്രങ്ങളെക്കാള്‍ റീനു മാത്യൂവിനിഷ്ടം മോഡേണ്‍ ആകാനാണ്.

ഒരു അഭിമുഖത്തിനിടെയാണ് തന്റെ വസ്ത്രാഭിരുചികളെ കുറിച്ച് റീനു പറഞ്ഞത്. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണത്രെ താരത്തിന് കൂടുതല്‍ കംഫര്‍ട്ടബഌയി തോന്നുന്നത്. കഥാപാത്രം അതാവശ്യപ്പെട്ടതുകൊണ്ടമാത്രമാണ് സാരി ധരിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ വിലയിരുത്തിയതും അതിന്റെ അടിസ്ഥാനത്തിലായരിന്നു- റീനു പറഞ്ഞു.
സാരി എനിക്കിഷ്ടമാണ്. പക്ഷെ എന്തെങ്കിലും പ്രത്യേക ചടങ്ങുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ സാരി ധരിക്കാറുള്ളൂ. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണ് കൂടുതല്‍ കംഫര്‍ട്ടബഌയി തോന്നുന്നതെന്ന് റീനു പറയുന്നു.
രണ്ടു ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മമ്മൂട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് റീനു മാത്യൂസ് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇമ്മാനുവല്‍ എന്ന ചിത്രത്തിന് മോശമല്ലാത്ത പ്രതികരണം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചെങ്കിലും രണ്ടാമതും മമ്മൂട്ടിയുടെ നായികയായെത്തിയ പ്രെയ്‌സ് ദ ലോര്‍ഡ് വിചാര്‍ച്ച വിജയം നേടിയിരുന്നില്ല.


Click it and Unblock the Notifications











