ലാലിനൊപ്പം അഭിനയിക്കുന്ന ത്രില്ലില്‍ റീനു മാത്യൂസ്

By Nirmal Balakrishnan

മമ്മൂട്ടിയുടെ നായികയായിട്ടാണ് എത്തിയതെങ്കിലും ഒറ്റ ചിത്രത്തില്‍ പോലും ലാലിനൊപ്പം അഭിനയിക്കാന്‍ പറ്റാത്തതിന്റെ സങ്കടത്തിലായിരുന്നു റീനു മാത്യൂസ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ലാല്‍-മഞ്ജു ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടിയതിന്റെ സന്തോഷത്തിലാണ് റീനു. ഈ ചിത്രത്തിലെ കല്യാണി എന്ന വേഷത്തിന് റീനുവിനെ സംബന്ധിച്ചിടത്തോളം ഒട്ടേറെ പുതുമകളുണ്ട്.

റീനു ആദ്യമായി ലാലിനൊപ്പം അഭിനയിക്കുന്നു എന്നതാണ് ആദ്യ പുതുമ. സിനിമയില്‍ തുടക്കം മമ്മൂട്ടിക്കൊപ്പമായിരുന്നു. ലാല്‍ജോസിന്റെ ഇമ്മാനുവലില്‍. പിന്നീട് കടല്‍ കടന്നൊരു മാത്തുക്കുട്ടി, പ്രെയ്‌സ് ദ് ലോര്‍ഡ് എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനൊപ്പം സപ്തമശ്രീ തസ്‌കര എന്നചിത്രത്തിലും നായികയായി. അവസരങ്ങള്‍ ധാരാളം വരുമ്പോഴും ലാലിനൊപ്പം അഭിനയിക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടത്തിാലിയരുന്നു. അപ്പോഴാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രത്തിലേക്കു ക്ഷണിക്കുന്നത്.

reenu-mohanlal

വനിതാരത്‌നം എന്ന മാഗസിന്റെ എഡിറ്ററായ കല്യാണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിദേശത്തെ പഠനം കഴിഞ്ഞെത്തുന്ന കല്യാണി ലാല്‍ അവതരിപ്പിക്കുന്ന വിനീത് എസ്. പിള്ളയുമായി ഭയങ്കര ഉടക്കാണ്. അലസനായ അദ്ദേഹത്തെ പറഞ്ഞുവിടാനാണ് കല്യാണിയുടെ തീരുമാനം. എങ്ങനെയെങ്കിലും അയാളെ ഒഴിവാക്കാനുള്ള അവസരം നോക്കുമ്പോഴാണ് അഡ്വ. ദീപയുടെ ഒരു അഭിമുഖത്തിനു പറഞ്ഞയയ്ക്കുന്നത്. ഒരിക്കലും ദീപയെ ഇന്റര്‍വ്യു ചെയ്യാന്‍ വിനീതിനു കഴിയില്ല എന്നറിയാം. അപ്പോള്‍ ആ കാരണം പറഞ്ഞ് അയാളെ പുറത്താക്കാം. ഇതാണ് കല്യാണിയുടെ പ്ലാന്‍. ദീപയായി അഭിനയിക്കുന്നത് മഞ്ജുവാര്യരാണ്.

റീനു മാത്യൂസ് ആദ്യമായി ഹിന്ദു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. ഇമ്മാനുവലിലും മാത്തുക്കുട്ടിയിലും തസ്‌കരയിലുമൊക്കെ ക്രിസ്ത്യന്‍ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ലാലുമായി മല്‍സരിക്കുന്നൊരു കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് റീനു മാത്യൂസ്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സത്യന്‍ അന്തിക്കാട് ചിത്രം നിര്‍മിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ലാലും മഞ്ജുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ടാംവരവില്‍ മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X