റീനുവിനെ കണ്ടാല്‍ ആരുമൊന്ന് അമ്പരക്കും
ജീവിതത്തില്‍ നല്ല മോഡേണാണ് എയര്‍ ഹോസ്റ്റസ് കൂടിയായ നടി റീനു മാത്യൂസ്. എന്നാല്‍ സിനിമയില്‍ ഇതുവരെ സാരിയും ചുരിദാറുമെല്ലാമിട്ട് നല്ല കുടുംബത്തില്‍ പിറന്ന കുട്ടി ഇമേജിലാണ് റീനു അഭിനയിച്ചിട്ടുള്ളത്. ആദ്യ ചിത്രമായ ഇമ്മാനുവല്‍, പിന്നെ വന്ന കുള്ളന്റെ ഭാര്യ, പ്രെയ്‌സ് ദി ലോര്‍ഡ് ഇപ്പോള്‍ സ്പത്മശ്രീ തസ്‌കരാ ഇവയിലെല്ലാം റീനും സാധാരണക്കാരിയുടെ വേഷത്തിലാണ് എത്തിയത്. ഇതെല്ലാം കണ്ട് ആരാധകര്‍ക്ക് റീനുവിനോട് അല്‍പം ഇഷ്ടക്കൂടുതല്‍ തോന്നുകയും ചെയ്തിട്ടുണ്ടാകാം.
പക്ഷേ അടുത്തിടെ ഒരു ഫോട്ടോഷൂട്ടില്‍ പുറത്തുവന്നിരിക്കുന്ന റീനുവിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരുമൊന്ന് അമ്പരക്കും മോഡേണ്‍ ലുക്കില്‍ അത്രയ്ക്ക് മാറിയിരിക്കുന്നു റീനു. സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ മാഗസിന് വേണ്ടിയാണ് റീനു അടിപൊളി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ റീനു ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

താന്‍ സിനിമയില്‍ കാണുന്നപോലെയൊരു സാധാരണക്കാരിയല്ലെന്ന് എല്ലാവരും അറിയാന്‍ വേണ്ടിയാണ് ഇത്തരമൊരു ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാമെന്ന് വച്ചതെന്നാണ് റീനു പറയുന്നത്. സിനിമയില്‍ മോഡേണ്‍ വേഷങ്ങള്‍ അണിഞ്ഞ് അഭിനയിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്നും റീനു പറയുന്നു.


Click it and Unblock the Notifications











