Don't Miss!
- News ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്'
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പൃഥ്വിയ്ക്ക് സിനിമയുടെ സകല ഭാവങ്ങളുമറിയാം: റീനു മാത്യൂസ്
അകലെ നിന്ന് പൃഥ്വിരാജ് എന്ന നടനെ വിമര്‍ശിച്ചവര്‍ ഏറെയാണ്. സാധാരണക്കാരായ പ്രേക്ഷകര്‍ പോട്ടെ, സിനിമാ ഇന്റസ്ട്രിയില്‍ നിന്നുപോലും പൃഥ്വിയ്ക്ക് വിമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പലരും അത് തിരുത്തി പിന്നീട് പറഞ്ഞിട്ടുമുണ്ട്. ഒടുവില്‍ തെറ്റിദ്ധാരണ മാറി പൃഥ്വിയെ കുറിച്ച് ഒരുപാട് പൊക്കി പറഞ്ഞ നടനാണ് ആസിഫ് അലി.
സിനിമാ ഇന്റസ്ട്രിയില്‍ നിന്ന് ഒരാള്‍കൂടെ പൃഥ്വിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇത് പക്ഷെ തെറ്റിദ്ധാരണയൊന്നുമല്ല. ആദ്യമായിട്ടാണ് റീനുമാത്യൂസ് പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത്. ഒരുമിച്ചുള്ള അഭിനയത്തെ കുറിച്ചും പൃഥ്വിയെ കുറിച്ചും റീനുവിന് നല്ലത് മാത്രമേ പറയാനുള്ളൂ.
ജോലിയോട് കൃത്യതയുള്ള, കഴിവുള്ള നടനാണ് പൃഥ്വിരാജെന്നാണ് റീനു മാത്യുവിമന്റെ അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ട്. അദ്ദേഹത്തിനത് അറിയുകയും ചെയ്യാം. ഒപ്പം അഭിനയിക്കുന്നവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും- റീനു പറഞ്ഞു.
അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത 'സപ്തമശ്രീ തസ്കര' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിയും റീനു മാത്യുവും ആദ്യമായി ജോഡി ചേര്‍ന്നത്. പൃഥ്വിരാജിന്റെ ഭാര്യയായി സാറ എന്ന കഥാപാത്രത്തെയാണ് റീനു അവതരിപ്പിച്ചത്.
മമ്മൂട്ടിയുടെ നായികയായാണ് റീനു വെള്ളിത്തിരയിലെത്തിയത്. രണ്ട് ചിത്രങ്ങളില്‍ തുടര്‍ച്ചയായി മെഗാസ്റ്റാറിന്റെ നായികയായ റീനുവിന്റെ നാലാമത്തെ ചിത്രമാണ് പൃഥ്വിയ്ക്കൊപ്പം ചെയ്ത സപ്തമശ്രീ തസ്കര. ഇപ്പോള്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഈയൂബിന്റെ പുസ്തക'ത്തില്‍ ലാലിന്റെ ഭാര്യയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും