മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

By Lakshmi

ക്ഷണവുമായി മലയാളസിനിമ പലവട്ടം പടിവാതില്‍ക്കലെത്തിയിട്ടും വളരെ വൈകിമാത്രം സിനിമയിലെത്തിയ താരമാണ് റീനു മാത്യൂസ്. ലേറ്റായി വന്താലും ലേറ്റസ്റ്റായി എന്ന ഡയലോഗ് റീനുവിനെ സംബന്ധിച്ച് അര്‍ത്ഥവത്താണ്. കാരണം പലവട്ടം നായികയാകാന്‍ ക്ഷണമുണ്ടായിട്ടും എയര്‍ ഹോസ്റ്റസ് പണിയ്ക്ക് പിന്നാലെ പോയ റീനു ഒടുവില്‍ അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിയുടെ നായികയായിട്ടാണ്.

സൂപ്പര്‍താരങ്ങള്‍ക്കൊത്ത നായികയെന്നതാണ് റീനുവിന് ലഭിയ്ക്കുന്ന പ്രധാന വിശേഷണം. മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ അയ്യേ നായികയെ മമ്മൂട്ടിയുടെ മകളായി തോന്നുന്നുവെന്ന പേരുദോഷം റീനുവിന് എന്തായാലും ഇല്ല. നല്ല പക്വതയും പാകതയും വന്ന ലുക്കാണ് റീനുവിന്റേത്.

ആദ്യ ക്ഷണം പട്ടാളത്തിലേയ്ക്ക്

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

സംവിധായകന്‍ ലാല്‍ ജോസ് കുറേക്കാലമായി റീനുവിന് പിന്നാലെയുണ്ട്. തന്റെ പട്ടാളം എന്ന ചിത്രത്തില്‍ നായികയാവാനാണ് ലാല്‍ ജോസ് ആദ്യം തന്നെ റീനുവിനെ ക്ഷണിച്ചത്.

 സിനിമ വേണ്ടെന്ന് വച്ച് ഒടുവില്‍ സിനിമയില്‍ത്തന്നെ

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

പത്തുവര്‍ഷം മുമ്പേ നായികയാവാനുള്ള ഓഫര്‍ കിട്ടിയ റീനു സിനിമ വേണ്ടെന്നുവച്ചാണ് എയര്‍ ഹോസ്റ്റസാവാന്‍ പോയത്. പക്ഷേ ഒടുവില്‍ താന്‍ വന്നെത്തിയത് സിനിമയില്‍ത്തന്നെയാണെന്ന് റീനു പറയുന്നു.

സിനിമയ്ക്കായി ജോലി കളയില്ല

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

ലാല്‍ ജോസ് ഒരുക്കിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച റീനു പക്ഷേ സിനിമയ്ക്കായി ജോലി കളയാന്‍ തയ്യാറല്ല.

കുള്ളന്റെ ഭാര്യ

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

റീനുവിന്റെ രണ്ടാമത്തെ ചിത്രം അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിലെയ ഏറ്റവും ഹൃദയഹാരിയായ ചിത്രമായി പ്രശംസനേടിയ കുള്ളന്റെ ഭാര്യയാണ്. ഈ റോള്‍ റീനു മനോഹരമാക്കുകയും ചെയ്തു.

 രണ്ടാമതും മമ്മൂട്ടിയ്‌ക്കൊപ്പം

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

ആദ്യനായകന്‍ മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടുമൊരു ചിത്രം ചെയ്യാന്‍ റീനുവിന് അവസരം ലഭിച്ചു. ഷിബു ഗംഗാധരന്‍ ഒരുക്കിയ പ്രെയ്‌സ് ദി ലോര്‍ഡില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷം റീനുവിനുതന്നെ ആയിരുന്നു.

പൊക്കമാണ് പ്ലസ് പോയിന്റ്

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

തന്റെ പൊക്കക്കൂടുതല്‍ തന്നെയാണ് സിനിമയലും ജോലിയും തന്റെ പ്ലസ് പോയിന്റ് എന്നാണ് റീനു പറയുന്നത്.

സിനിമയിലെ സ്വപ്‌നം

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

സിനിമയില്‍ കാര്യമായ സ്വപ്നങ്ങളൊന്നുമില്ലെന്ന് റീനു പറയുന്നുണ്ടെങ്കിലും തമിഴില്‍ നടന്‍ വിക്രത്തിന്റെ നായികയായി അഭിനയിക്കാന്‍ താരത്തിന് ആഗ്രഹമുണ്ട്.

മമ്മൂട്ടിയെ എന്നും പേടി

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

രണ്ടു ചിത്രങ്ങളില്‍ ഭാര്യയായി അഭിനയിച്ചെങ്കിലും മമ്മൂട്ടിയെ തനിയ്ക്ക് പേടിയാണെന്ന് റീനു പറയുന്നു.

 ലവ് മാരേജിനോട് ലവ്

മലയാളത്തിലെ എയര്‍ഹോസ്റ്റസ് താരം

നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹത്തോട് തനിയ്ക്ക് താല്‍പര്യമില്ലെന്നും പ്രണയവിവാഹത്തോടാണ് തനിയ്ക്ക് താല്‍പര്യമെന്നും റീനു പറയുന്നു. ഇടക്ക് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ കുട്ടിക്കാലത്ത് താന്‍ മമ്മൂട്ടിയെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റീനു പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X